ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ എയർഷോയായ ബ്രേ എയർ ഷോ ഓഗസ്റ്റ് 1 ന്. ബ്രേ സീഫ്രണ്ടിലാണ് മാസ്മരിക പരിപാടി നടക്കുക. ആയിരക്കണക്കിന് പേർ പരിപാടിയിൽ പങ്കുകൊള്ളും.
വ്യോമസേന, സിവിലിയൻ വിമാനങ്ങളുടെ വിസ്മയിക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ ഉണ്ടാകും. ഇതിന് പുറമേ വിനോദപരിപാടികളും എയറോ ഷോയുടെ ഭാഗമായി ഉണ്ടാകും. രാവിലെ മുതൽ ആരംഭിക്കുന്ന പരിപാടി രാത്രി വരെ തുടരും. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി നിരവധി വിനോദപരിപാടികൾ, ഫുഡ്സ്റ്റാളുകൾ, പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കും.
Discussion about this post

