orഡബ്ലിൻ: ബാഡ്മിന്റൻ പ്രീമീയർ ലീഗ് (ബിപിഎൽ) ഫൈനൽ മത്സരം വെള്ളിയാഴിച്ച. ലെയിൻസ്റ്റർ ടെറെനുറെ ബാഡ്മിന്റൻ സെന്ററിലാണ് ഫൈനൽ മത്സരം നടക്കുക. മൗണ്ട് പ്ലസന്റ് മാവറിക്സും, പെംബ്രോക്ക് പാന്തേഴ്സും ഫൈനലിൽ ഏറ്റുമുട്ടും. രാത്രി എട്ട് മണിയ്ക്കാണ് മത്സരം. ലെയിൻസ്റ്റർ ബാഡ്മിന്റനാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഫൈനലിൽ വിജയികൾക്ക് മാത്രമല്ല, മത്സരം കാണാൻ എത്തുന്നവർക്കും സമ്മാനങ്ങൾ ഉണ്ട്. മത്സരത്തിനിടെ സംഘടിപ്പിക്കുന്ന ഫ്രീ റാഫിൾ ഡ്രോ കോണ്ടെസ്റ്റ് ആണ് ഇതിനായി അവസരം ഒരുക്കുന്നത്. ടോപ്പ് ക്ലാസ് റോക്കറ്റ് ഉൾപ്പെടെ കാണികൾക്ക് സ്വന്തമാക്കാനുള്ള അവസരം ഉണ്ട്.
യോനെക്സ്, ഓസ്കർ ട്രാവൽസ്, ട്രൂവേ എന്നിവരാണ് ലീഗിന്റെ പ്രധാന സ്പോൺസർമാർ.
Discussion about this post

