ബെൽഫാസ്റ്റ്: അയർലന്റ് മലയാളികളിൽ ബാല്യകാലസ്മരണകളുണർത്തി സംഗീത പരിപാടിയായ ഗന്ധർവ്വ സന്ധ്യ. 70 കളിലെയും 80 കളിലെയും 90 കളിലെയും പാട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംഗീത പരിപാടി ഏവർക്കും മധുരമുള്ള ഒരു അനുഭവം ആയി. ഈ മാസം ആറിന് ആയിരുന്നു ബെൽഫാസ്റ്റിൽ പരിപാടി അരങ്ങേറിയത്.
ബെൽഫാസ്റ്റ് ബ്ലൂ ഡയമണ്ട് മ്യൂസിക് ടീം ആയിരുന്നു പരിപാടി അവതരിപ്പിച്ചത്. ടീം ബെൽഫാസ്റ്റ് അച്ചായന്മാർ ആയിരുന്നു ദൃശ്യവൽക്കരണം. ജോഷി അടിമാലി ആയിരുന്നു ഗാനമേള നയിച്ചത്. റീന അജിത്ത് പരിപാടിയുടെ അവതാരകയായി.
Discussion about this post

