ഡബ്ലിൻ: അയർലന്റിൽ ഹെൽത്ത് ഇൻഷൂറൻസ് എടുക്കുന്നവരുടെ എണ്ണം കുറയുന്നു. ഈ മാസം ആദ്യപാദത്തിൽ ( ജനുവരി- മാർച്ച്) 7,318 പേരാണ് ആരോഗ്യ ഇൻഷൂറൻസ് എടുത്തത്. കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണെന്ന് ഹെൽത്ത് ഇൻഷൂറൻസ് അതോറിറ്റി വ്യക്തമാക്കുന്നു.
അയർലന്റിൽ 2.5 മില്യൺ ആളുകൾക്കാണ് പ്രൈവറ്റ് ആരോഗ്യ ഇൻഷൂറൻസ് ഉള്ളത്. വിലക്കയറ്റം ആണ് ഹെൽത്ത് ഇൻഷൂറൻസിനെ പ്രതികൂലമായി ബാധിക്കുന്നത് എന്നാണ് എച്ച്എസ്എയുടെ വിലയിരുത്തൽ. ഈ വർഷം ആരോഗ്യ ഇൻഷൂറൻസിന്റെ ശരാശരി ചിലവ് 1929 യൂറോ ആണ്. 2024 ആയി താരതമ്യം ചെയ്യുമ്പോൾ 200 യൂറോയുടെ വർദ്ധനവ് ഇതിൽ ഉണ്ടായിട്ടുണ്ട്.
Discussion about this post

