ഡബ്ലിൻ: യൂറോവിഷൻ സംഗീത പരിപാടിയിൽ ( യൂറോവിഷൻ സോംഗ് കൺടസ്റ്റ്) ജേതാവ് ആയി ഓസ്ട്രിയയുടെ ജെ.ജെ. വേസ്റ്റഡ് ലൗ എന്ന ഗാനം ആയിരുന്നു ജെ.ജെ എന്ന ജോഹന്നാസ് പിറ്റ്ഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇസ്രായേലി ഗായിക യുവാൽ റാഫേൽ റണ്ണർ അപ്പ് ആയി.
ഇത് മൂന്നാം തവണയാണ് യൂറോവിഷൻ സംഗീത പരിപാടിയിൽ ഓസ്ട്രിയ വിജയക്കുന്നത്. സംഗീത പരിപാടിയിൽ വിജയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ജെ.ജെ പ്രതികരിച്ചു. യൂറോപ്പിന് നന്ദി. എല്ലാവരോടും സ്നേഹം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു. 24 കാരനായ ജെ.ജെ വിയന്ന സ്വദേശിയാണ്.
ലക്ഷണക്കണക്കിന് പേർ ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. സ്വിറ്റ്സർലന്റ് ആയിരുന്നു കഴിഞ്ഞ വർഷം യൂറോവിഷൻ സംഗീത പരിപാടിയിൽ വിജയിച്ചിരുന്നത്.
Discussion about this post

