ഡബ്ലിൻ: ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരു മരണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഡബ്ലിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. 60 വയസ്സുളള രണ്ട് പേർക്കാണ് പരിക്കേറ്റത്.
ഡബ്ലിൻ 3 ലെ ബാലിബോയിലുള്ള ഫോസ്റ്റർ ടെറസിലെ വീട്ടിൽ ആയിരുന്നു സംഭവം. പുലർച്ചെയോടെ വിവരം ലഭിച്ച പോലീസ് സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തും മുൻപ് തന്നെ 50 കാരന് ജീവൻ നഷ്ടമായിരുന്നു.
Discussion about this post

