ഡബ്ലിൻ: അയർലന്റിൽ വീടുകളുടെ പ്രാരംഭ വിലയിൽ വർദ്ധനവ്. ഈ വർഷം പകുതിയാകുമ്പോൾ 12.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഹൗസ് പ്രൈസ് റിപ്പോർട്ടാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം വിൽപ്പനയ്ക്കായുള്ള വീടുകളുടെ പ്രാരംഭ വില എന്നത് 3,57,851 യൂറോ ആണ്. 2015 ൽ സെൻട്രൽ ബാങ്കിന്റെ മോർട്ട്ഗേജ്-ലെൻഡിംഗ് നിയമങ്ങൾ നിലവിൽ വന്നതിന് ശേഷം ഭവന വില വർദ്ധിക്കുന്നത് ദ്രുദഗതിയിൽ ആയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പ്രാരംഭ വിലയിൽ 3 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2020 മായി താരതമ്യം ചെയ്യുമ്പോൾ 40 ശതമാനം കൂടുതലാണ് ഇത്.
Discussion about this post