ഡബ്ലിൻ: അടുത്ത വർഷം വിദേശത്തേയ്ക്ക് വിനോദ യാത്ര പദ്ധതിയിടുന്നവർക്ക് മുന്നറിയിപ്പ്. യാത്രയ്ക്ക് പദ്ധതിയിടും മുൻപ് പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് വിദേശകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആളുകളെ ഇതേക്കുറിച്ച് ബോധവത്കരിക്കാൻ സർക്കാർ പുതിയ ക്യാമ്പെയ്നും തുടക്കം കുറിച്ചിട്ടുണ്ട്.
ഡോണ്ട് ബി ദാറ്റ് പേഴ്സൺ ( ആ വ്യക്തി ആകരുത് ) എന്ന പേരിലാണ് ക്യാമ്പെയ്നിന് തുടക്കം കുറിച്ചിരിക്കുന്നത്. ആളുകളെ പാസ്പോർട്ടുകൾ പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് ക്യാമ്പെയിൻ. പാസ്പോർട്ട് ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും ഓൺലൈൻ ആയി അപേക്ഷ ഉടനെ നൽകണമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post

