ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ അഫോർഡബിൾ വീടുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ഈ ആഴ്ച ആരംഭിക്കും. സ്റ്റിൽഗോർഗനിലെ സെന്റ് ലോറൻസ് പാർക്കിലാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. ഡൺ ലാവോഘെയർ-റാത്ത്ഡൗൺ കൗണ്ടി കൗൺസിൽ തങ്ങളുടെ സ്വന്തം സ്ഥലത്താണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. 40 വീടുകളുടെ നിർമ്മാണമാണ് നിലവിൽ പൂർത്തീകരിച്ചിരിക്കുന്നത്. ഇതിൽ പാർക്കിംഗ് ഏരിയ ഇല്ലാത്ത 21 ഒറ്റമുറി വീടുകൾ, പാർക്കിംഗ് സൗകര്യമുള്ള 11 അപ്പാർട്ട്മെന്റുകൾ, എട്ട് വലിയ അപ്പാർട്ട്മെന്റുകൾ എന്നിവ ഉൾപ്പെടുന്നു.
ഒറ്റമുറി അപ്പാർട്ട്മെന്റുകൾക്ക് 2,55,000 യൂറോ മുതലാണ് വില ആരംഭിക്കുന്നത്. പാർക്കിംഗ് സൗകര്യമുള്ള അപ്പാർട്ട്മെന്റുകൾക്കും മറ്റ് വലിയ അപ്പാർട്ട്മെന്റുകൾക്കും 2,70,000 യൂറോ മുതലാണ് വിലകൾ ആരംഭിക്കുന്നത്. അടുത്ത മാസം രണ്ടാം തിയതിയാണ് അപേക്ഷകൾ നൽകുന്നതിനുള്ള അവസാന തിയതി.

