ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ചുഴലിക്കാറ്റ് വീശിയേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ബൊയ്ലോയ്ക്ക് പിന്നാലെ ഉടൻ തന്നെ മറ്റൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം ബൊയ്ലോ ചുഴലിക്കാറ്റ് രാജ്യത്ത് വലിയ നാശനഷ്ടങ്ങൾക്കാണ് കാരണമായത്.
ക്ലോയി എന്നാണ് മൂന്നാമത്തെ കൊടുങ്കാറ്റിന് പേര് നൽകിയിരിക്കുന്നത്. നിലവിൽ കാറ്റിലേക്ക് നയിക്കുന്ന ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ ഇത് ശക്തിപ്രാപിക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ക്ലോയി കൊടുങ്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിൽ ഓസ്റ്റിൻ, ബൊയ്ലോ എന്നീ രണ്ട് കൊടുങ്കാറ്റുകളെയാണ് അയർലൻഡ് അതിജീവിച്ചത്.

