സ്ലൈഗോ/ തിരുവല്ല: അയർലൻഡ് മലയാളി അനീഷ് ടിപിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. അനീഷ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനീഷിനൊപ്പം താമസിച്ചിരുന്ന പങ്കാളിയെ സംശയമുണ്ടെന്നുമാണ് കുടുംബം പറയുന്നത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 14 ന് ആയിരുന്നു അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ലൈഗോയിലെ ക്ലൂനമഹാൻ ഇന്റലെക്ടൽ ഡിസ്എബിലിറ്റി സെന്ററിൽ കെയർ അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു അനീഷ്. ഇതിനിടെയാണ് വീടിന് പുറകുവശത്തായുള്ള ഷെഡ്ഡിൽ അനീഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടുത്ത മാനസിക പീഡനം അനീഷ് നേരിട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. ഇതിന് പുറമേ പങ്കാളിയിൽ നിന്നും സാമ്പത്തിക ചൂഷണത്തിന് യുവാവ് ഇരയായെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

