ഡബ്ലിൻ: എഐസി ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ശനിയാഴ്ച മീത്തിലെ സ്റ്റാമുള്ളനിലുള്ള സെന്റ് പാട്രിക് ജിഎഎയിൽ ആയിരുന്നു പരിപാടി. മത്സരത്തിലെ വിജയികൾക്ക് എഐസി യുകെ- അയർലൻഡ് സെക്രട്ടറി ജനേഷ് സിഎൻ, എഐസി ഡബ്ലിൻ സെക്രട്ടറി രതീഷ് സുരേഷ് എന്നിവർ ചേർന്ന് ട്രോഫികളും ക്യാഷ് പ്രൈസും സമ്മാനിച്ചു.
കമ്യൂണിസ്റ്റ് നേതാവ് ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായിട്ടായിരുന്നു ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചത്. ഡിവിഷൻ 3-4 മത്സരത്തിൽ നോബിൻ- ദിബിൻ സംഖ്യം ജേതാക്കളായി. ബാസ്റ്റിൻ- സുമിത് സഖ്യം റണ്ണേഴ്സ് അപ്പ് ആയി.
തോംസിൻ- ജോസഫ് സഖ്യമാണ് ഡിവിഷൻ 5-6 മത്സരത്തിലെ ജേതാക്കൾ. നന്ദകിഷോർ- ആന്റണി സഖ്യം റണ്ണേഴ്സ് അപ്പ് ആയി. ഡിവിഷൻ 7-8 ജഗദിഷ്- വൈദീക് സഖ്യമാണ്. ബിനു സുഗതൻ – ഷിജു ഗീവർഗ്ഗീസ് സംഖ്യം റണ്ണേഴ്സ് അപ്പായി.

