ഡബ്ലിൻ: ഡബ്ലിനിൽ തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പ്രതി റിമാൻഡിൽ. 38 വയസ്സുള്ളയാളെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച ആയിരുന്നു ഇയാളുടെ പക്കൽ നിന്നും ഗ്ലോക്ക് സെമി ഓട്ടോമാറ്റിക് ഹാൻഡ്ഗണും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.
പെങ്ഗു സോംഗ് എന്നാണ് അറസ്റ്റിലായ വ്യക്തിയുടെ പേരെന്ന് പോലീസ് അറിയിച്ചു. ഡബ്ലിൻ 8 ലെ സ്പാ റോഡിലെ താമസക്കാരനാണ് ഇയാൾ. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും 12 റൗണ്ട് വെടിയുതിർത്തതിനും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കെവിൻ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലാണ് നിലവിൽ ഇയാളുള്ളത്.
Discussion about this post

