ഡബ്ലിൻ ; കഴിഞ്ഞ രണ്ട് വർഷത്തിനിടെ അയർലൻഡിലേക്കുള്ള യാത്രയ്ക്കായി അപേക്ഷിച്ച ഏകദേശം 63,000 പേർക്ക് വിസ നിഷേധിക്കപ്പെട്ടു. നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ലും 2025 ലും 321,000 ൽ അധികം വിസ അപേക്ഷകൾ അനുവദിച്ചു.
2025 ൽ, ഇന്ത്യയിൽ നിന്നുള്ള 72,137 പേരുടെ കാര്യത്തിൽ വിസ തീരുമാനങ്ങൾ എടുത്തു. ആകെ അപേക്ഷകളിൽ 92.4 ശതമാനം അനുവദിച്ചു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിൽ നിന്നുള്ള അപേക്ഷകളിൽ 8.1 ശതമാനം ആളുകൾക്ക് – ആകെ 11 പേർക്ക് – മാത്രമേ വിസ അനുവദിച്ചുള്ളൂ.കഴിഞ്ഞ വർഷം ബിസിനസ്, ജോലി അല്ലെങ്കിൽ വിനോദത്തിനായി 205,000 ൽ അധികം വിസ അപേക്ഷകൾ ലഭിച്ചു. ഏകദേശം 195,000 കേസുകളിൽ തീരുമാനങ്ങൾ എടുത്തു.
161,084 കേസുകളിൽ വിസ അംഗീകരിച്ചപ്പോൾ 34,089 അപേക്ഷകൾ നിരസിക്കപ്പെട്ടു . കൃത്രിമം കാണിച്ച പാസ്പോർട്ടുകൾ , മുമ്പ് വിസ കാലാവധി കഴിഞ്ഞിട്ടും താമസിച്ചിരുന്ന കേസുകൾ എന്നിവയിൽ ഉദ്യോഗസ്ഥർ അതീവജാഗ്രത പാലിക്കുന്നുണ്ട്.നീതിന്യായ വകുപ്പിന്റെ ഡാറ്റയുടെ വിശകലനം കാണിക്കുന്നത് ഏറ്റവും കൂടുതൽ വിസ നിരസിച്ചത് ബുറുണ്ടിയിലാണ് . റഷ്യയിൽ നിന്നുള്ള അപേക്ഷകളിൽ 94.5 ശതമാനവും , പാലസ്തീൻ നാഷണൽ അതോറിറ്റിയിൽ നിന്നുള്ള 74 ശതമാനവും , ചൈനയിൽ നിന്നുള്ള 16,511 അപേക്ഷകളിൽ ഏകദേശം 95 ശതമാനവും അംഗീകരിച്ചു.

