ഡബ്ലിൻ: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്ത്. കുട്ടികളിൽ പകുതിയിലധികം പേരും സോഷ്യൽ മീഡിയയിൽ തീവ്രവാദ ആശയങ്ങൾ കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മുന്നറിയിപ്പുമായി ഓംബുഡ്സ്മാൻ രംഗത്ത് എത്തിയിട്ടുണ്ട്.
ചിൽഡ്രൻ ഓഫീസിനായി ഓംബുഡ്സ്മാൻ തന്നെയാണ് പഠനം നടത്തിയത്. ഓൺലൈനായി തീവ്രവാദം, വംശീയത, വിവേചനം തുടങ്ങിയ ഉള്ളടക്കങ്ങൾ കാണുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് ഓംബുഡ്സ്മാന്റെ കണ്ടെത്തൽ. 63 ശതമാനം കുട്ടികളും ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നുണ്ട്. രാജ്യത്ത് ഉടനീളമുള്ള 28 സെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന 626 വിദ്യാർത്ഥികളില്‍ ആയിരുന്നു പഠനം.
Discussion about this post

