ഡബ്ലിൻ: ഡബ്ലിനിൽ കിടപ്പുമുറിയിലെ കിടക്കയ്ക്ക് തീയിട്ടയാൾ അറസ്റ്റിൽ. 47 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഇയാൾ കിടക്കയ്ക്ക് തീയിട്ടതിനെ തുടർന്ന് കെട്ടിടം മുഴുവനായും ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി.
ഷെയ്ൻ ഗൂഡാൽ എന്ന വ്യക്തിയാണ് കേസിലെ പ്രതി. നോർത്ത് സർക്കുലർ റോഡിലാണ് ഇയാൾ താമസിക്കുന്നത്. ഇവിടെ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പരിഭ്രാന്തരായ സമീപവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി എല്ലാവരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
Discussion about this post

