അർമാഗ്: ഇ- സ്കൂട്ടറുകളുടെയും സ്ക്രാംബ്ലറുകളുടെയും നിയമവിരുദ്ധ ഉപയോഗം തടയാൻ കർശന പരിശോധനയുമായി പിഎസ്എൻഐ. വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി ഇ- ബൈക്കുകൾ, ഇ- സ്കൂട്ടറുകൾ, സ്ക്രാംബ്ലറുകൾ എന്നിവ പിടിച്ചെടുത്തു. മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ മുതൽ ശനിയാഴ്ച വൈകീട്ടുവരെയായിരുന്നു പരിശോധന. ലുർഗാനിലെ പോലീസുദ്യോഗസ്ഥർ ആയിരുന്നു മേഖലയിൽ ദൗത്യം സംഘടിപ്പിച്ചത്. ആകെ 23 വാഹനങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ കുട്ടിയും ഉൾപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ദൗത്യം തുടരുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

