ഡബ്ലിൻ: അയർലൻഡിൽ നിന്നും ഇതുവരെ നാടുകടത്തിയത് 759 പേരെ. ഇതിൽ 62 പേരെ പ്രത്യേക ചാർട്ടർ വിമാനങ്ങളിലാണ് സ്വദേശത്തേയ്ക്ക് അയച്ചത്. നീതിന്യായ മന്ത്രി ജിം ഒ കല്ലഗനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
ജനുവരി 1 മുതൽ മെയ് 8 വരെയുള്ള കണക്കുകളാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ആകെ 1712 നാടുകടത്തൽ ഉത്തരവുകളിൽ ഒപ്പുവച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. ഫിയന്ന ഫെയ്ലിന്റെ എറിൻ മക്ഗ്രീഹാന്റെ ചോദ്യത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2025 ൽ 4,700 നാടുകടത്തൽ ഉത്തരവിലായിരുന്നു ജിം ഒ കല്ലഗൻ ഒപ്പുവച്ചത്. 2024 നെ അപേക്ഷിച്ച് 96 ശതമാനം വർധനവാണ് തൊട്ടടുത്ത വർഷം ഉണ്ടായിരിക്കുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2024 ൽ 2,403 നാടുകടത്തൽ ഉത്തരവുകളിലായിരുന്നു മന്ത്രി ഒപ്പുവച്ചത്.

