കിൽഡെയർ: കൗണ്ടി കിൽഡെയറിൽ കൂടുതൽ തൊഴിലവസരങ്ങളുമായി ആപ്പിൾഗ്രീൻ. നാസിൽ പുതിയ സർവ്വീസ് ഏരിയ ആരംഭിക്കാനാണ് ആപ്പിൾഗ്രീനിന്റെ തീരുമാനം. 150 തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക.
ഈ വർഷം അവസാനത്തോടെ 15 മില്യൺ യൂറോയുടെ പുതിയ റോഡ്സൈഡ് സർവ്വീസ് ഏരിയയും ഇലക്ട്രിക് വെഹിക്കിൾ ഹബ്ബും ആപ്പിൾ ഗ്രീൻ തുറക്കും. എം7 ലെ ജംഗ്ഷൻ 9 ലെ നാസ് ബോളിന് സമീപമാണ് പുതിയ സർവ്വീസ് ഏരിയ. ഇവിടെ 16 ചാർജിംഗ് പോയിന്റുകളായിരിക്കും ഉണ്ടാകുക. എച്ച്ജിവി ഇന്ധനത്തിനായി പ്രത്യേക ട്രക്ക് സ്റ്റോപ്പ്, കാർവാഷ് എന്നിവ ഉണ്ടാകും.
Discussion about this post

