കോർക്ക്: 14 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ- സ്കൂട്ടറുകൾ വാങ്ങിനൽകരുതെന്ന് രക്ഷിതാക്കളോട് അഭ്യർത്ഥിച്ച് കോർക്ക് പോലീസ്. ഗുരാനബ്രഹെർ ഗാർഡ സ്റ്റേഷനിൽ പിടിച്ചെടുത്ത ഇ- സ്കൂട്ടറുകളിൽ നടത്തിയ ടെസ്റ്റിൽ ഇവയ്ക്ക് മണിക്കൂറിൽ 87 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അഭ്യർത്ഥന പുറപ്പെടുവിച്ചത്.
ഉയർന്ന വേഗപരിധിയുള്ള ഇ- സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞിരിക്കണമെന്ന ഗാർഡ അറിയിച്ചു. അമിത വേഗതയിൽ സഞ്ചരിക്കുന്ന ഇ- സ്കൂട്ടറുകൾ പൊതുജനങ്ങൾക്ക് വലിയ അപകടകമാണ് സൃഷ്ടിക്കുന്നത്. ജീവഹാനിയ്ക്കുവരെ ഇത് കാരണമാകുമെന്നും ഗാർഡ അറിയിച്ചു. അടുത്തിടെ നിരവധി ഇ- സ്കൂട്ടറുകളും സ്ക്രാംബ്ലറുകളുമാണ് പിടിച്ചെടുത്തത്.

