ഡബ്ലിൻ: ലിഡിൽ സ്റ്റോറിൽ നിന്നും കോഴിയിറച്ചി തിരിച്ചുവിളിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി. സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരിച്ചുവിളിച്ച ഉത്പന്നം വിൽക്കരുതെന്ന് ലിഡിലിനോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഇറച്ചി വാങ്ങിയവർ അത് ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
ലിഡിൽ വിൽപ്പനയ്ക്കായി എത്തിച്ച ചിക്കൻ ബ്രെസ്റ്റിലാണ് ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. Lidl’s Free Range 100% Irish Chicken Breast Fillets 291g, 100% Irish Diced Chicken Breast Fillets 550g എന്നിവയാണ് തിരിച്ച് വിളിച്ചത്. ഇവയുടെ കാലാവധി ഏപ്രിൽ 12 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

