കോർക്ക്: കൗണ്ടി കോർക്കിൽ അപകടകാരികളായ കടന്നൽ ഇനത്തിന്റെ സാന്നിദ്ധ്യം. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് അയർലൻഡിൽ ബയോഡൈവേഴ്സിറ്റി അലർട്ട് പുറപ്പെടുവിച്ചു.
ഭവന വകുപ്പാണ് ഏഷ്യൻ ഹോർനെറ്റുകളെ കണ്ടതായി പ്രസ്താവനയിലൂടെ അറിയിച്ചത്. അയർലൻഡിന്റെ ജൈവവ്യവസ്ഥയെ ഇത്തരം കടന്നലുകൾ സാരമായി ബാധിക്കുമെന്ന് ഭവനവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം കടന്നലുകളുടെ ഒരു കൂട് പോലും പ്രദേശത്തെ തേനീച്ചകളെ ബാധിക്കും. അതേസമയം നിലവിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയില്ലെന്നും ഭവനവകുപ്പ് വ്യക്തമാക്കി.
അയർലൻഡിലെ ജീവജാലങ്ങൾക്ക് ഏഷ്യൻ കോർണെറ്റുകൾ വലിയ ഭീഷണിയാണെന്ന് പ്രകൃതി, പൈതൃകം, ജൈവവൈവിധ്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി ക്രിസ്റ്റഫർ ഒ’സള്ളിവനും പ്രതികരിച്ചു.

