അത്ലോൺ: വംശനാശ ഭീഷണി നേരിടുന്ന കുർലൂ പക്ഷികളെ കാട്ടിലേക്ക് തുറന്നുവിട്ടു. അത്ലോണിലെ ലഫ് റീയിലെ കാട്ടിലേക്കാണ് ഒൻപത് പക്ഷികളെ തുറന്നുവിട്ടത്. 1980 മുതൽ രാജ്യത്ത് ഈ പക്ഷികൾ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
കുർലൂ പക്ഷികളുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവയെ കാട്ടിലേക്ക് തുറന്നുവിട്ടത്. പദ്ധതിയ്ക്കായി കൂടുകളിൽ നിന്നും ശേഖരിച്ച പക്ഷികളുടെ മുട്ട ഇൻക്യുബേറ്ററിൽവച്ച് വിരിയിക്കുകയായിരുന്നു. ഫോട്ട വൈൽഡ്ലൈഫ് പാർക്കിൽ ആയിരുന്നു മുട്ടകൾ വിരിയിച്ചത്. ഇവ വലുതായ ശേഷം തുറന്നുവിടുകയായിരുന്നു.
പക്ഷികൾക്ക് സുരക്ഷിതമായി വിഹരിക്കുന്നതിനുള്ള അന്തരീക്ഷമാണ് ലഫ് റീയിലെ കാട്ടിൽ ഉള്ളത്. ഇതേ തുടർന്നാണ് ഇവിടെ തന്നെ പക്ഷികളെ തുറന്നുവിടാനുള്ള തീരുമാനം. മേഖലയിൽ അധികം വൈകാതെ തന്നെ പക്ഷികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.

