ഡബ്ലിൻ: സംഗീത മാന്ത്രികൻ ഇളയരാജയുടെ വരവിനായി അക്ഷമരായി കാത്തിരിക്കുകയാണ് അയർലൻഡിലെ സംഗീത ആരാധകർ. അയർലൻഡിന്റെ മണ്ണിൽ ഇളയരാജയുടെ പാദങ്ങൾ പതിയാൻ ഇനി ദിവസങ്ങൾ മാത്രം. ജൂൺ 26 ന് നടക്കുന്ന MAESTRO ILAIYARAAJA LIVE IN CONCERT നായാണ് അദ്ദേഹം അയർലൻഡിൽ എത്തുന്നത്.
വൈകീട്ട് ഡബ്ലിനിലെ കൺവെൻഷൻ സെന്ററിലാണ് പരിപാടി. ഇളയരാജയെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ ടിക്കറ്റ് വിൽപ്പനയും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. സംഗീത ആസ്വാദകരെ സംബന്ധിച്ച് ഇളയരാജ നൽകുന്ന വിഭവസമൃദ്ധമായ സംഗീത വിരുന്നതാകും ലൈവ് ഇൻ കൺസർട്ട്. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് തുടങ്ങിയ ഗാനങ്ങളും അവതരിപ്പിക്കും. മികച്ച ഗായകരുടെ നീണ്ട നിരയും പരിപാടിയുടെ മാറ്റ് കൂട്ടും.

