ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. പ്രതിയ്ക്കെതിരെ നരഹത്യാകുറ്റം ചുമത്തി. 30 വയസ്സുള്ള കാൾ ഹോളണ്ട് ആയിരുന്നു ആക്രമണത്തെ തുടർന്ന് മരിച്ചത്.
ജൂൺ 12 വെള്ളിയാഴ്ച രാത്രി സഫോക്ക് റോഡിൽ ആയിരുന്നു സംഭവം. അന്നേ ദിവസം പ്രതിയുമായി ഹോളണ്ട് തർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പ്രതികാരത്തിൽ രാത്രി അദ്ദേഹത്തെ ടാക്സിയിൽ എത്തിയ പ്രതി ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ ഹോളണ്ടിന് സാരമായി പരിക്കേറ്റു. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആയിരുന്നു ഹോളണ്ടിന് ജീവൻ നഷ്ടമായത്.
Discussion about this post

