ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ നടന്ന ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ഇൻ അയർലൻഡിൽ (ഫ്ലീഡ് ചിയോയിൽ നാ ഹീറാൻ ) വൻ ജനപങ്കാളിത്തം. ഒരാഴ്ച നീണ്ടു നിന്ന പരിപാടിയിൽ 10 ലക്ഷത്തോളം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് രണ്ട് മുതലായിരുന്നു ബെൽഫാസ്റ്റിൽ പ്രമുഖ സംഗീത പരിപാടി ആരംഭിച്ചത്. ആദ്യമായിട്ടാണ് ബെൽഫാസ്റ്റിൽ പരിപാടി അരങ്ങേറുന്നത്.
ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകളാണ് ഇത്. നാളെയാണ് പരിപാടി അവസാനിക്കുക. ഇന്നും നാളെയുമായി പതിനായിരക്കണക്കിന് പേർ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 22 രാജ്യങ്ങളിൽ നിന്നുള്ള 5000 സംഗീതജ്ഞരും നർത്തകരുമാണ് പരിപാടിയുടെ ഭാഗമായിരിക്കുന്നത്. ഇതിന് പുറമേ തെരുവ് നാടകങ്ങൾ പോലെയുള്ള കലാപ്രകടനങ്ങൾക്കും ബെൽഫാസ്റ്റ് സാക്ഷിയായി. പ്രസിഡന്റ് കാതറിൻ കനോലി, പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

