പെരിയാർ നദിയുടെ കാറ്റേറ്റ് കിടക്കുന്ന നിയമസഭാ മണ്ഡലമാണ് പെരുമ്പാവൂർ . പണ്ടുകാലം മുതലേ പ്രധാന തടി വ്യാപാര കേന്ദ്രമായിരുന്നു പെരുമ്പാവൂർ . കേരളത്തിൽ വൻതോതിൽ അതിഥി തൊഴിലാളികൾ എത്തുന്ന പ്രധാന ലേബർ ഹബ്ബും വാണിജ്യ കേന്ദ്രവുമാണ് പെരുമ്പാവൂർ. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം
1957 ൽ സിപിഐയുടെ പി ഗോവിന്ദപിള്ളയാണ് ഈ മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ചത് . 1960 ൽ കെ എം ചാക്കോ ഇവിടെ നിന്നും ജയിച്ചു. 1965 , 1967 കാലങ്ങളിൽ പി. ഗോവിന്ദപിള്ള തന്നെ വീണ്ടും ഇവിടെ നിന്ന് എം എൽ എ ആയി. 1970 ൽ പി.ഐ. പൗലോസും , 1977 ലും, 1980 ലും പി.ആർ. ശിവനും മണ്ഡലത്തെ നയിച്ചു.1982 മുതൽ 1996 വരെ പി.പി. തങ്കച്ചനായിരുന്നു മണ്ഡലത്തിൽ നിന്ന് ജയിച്ചത് . 2001 മുതൽ 2011 വരെ സാജു പോളും 2016 മുതൽ 2021 വരെ എൽദോസ് കുന്നപ്പിള്ളിയും ഇവിടേ നിന്ന് ജയിച്ചു കയറി. കേരള കോൺഗ്രസ് എമ്മിലെ ബാബു ജോസഫിനെ 2,899 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബാബു ജോസഫിന് 50,585 വോട്ടുകൾ ലഭിച്ചു.
പ്രതിസന്ധികളിലെ ഇടപെടലുകൾക്കും വിവിധ സാമൂഹിക വിഭാഗങ്ങളുമായുള്ള ബന്ധത്തിനുമാണ് പെരുമ്പാവൂർ മുൻഗണന നൽകുന്നത്. തൊഴിൽ തർക്കങ്ങളിലും അടിസ്ഥാന സൗകര്യ പ്രശ്നങ്ങളിലും സജീവമായി നിൽക്കുന്ന നേതാക്കളെ വോട്ടർമാർ പിന്തുണയ്ക്കുന്നു. കുടിവെള്ളവും, പ്രാദേശികസുരക്ഷ എന്നിവ ജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങളാണ്. എല്ലാത്തിനുമുപരിയായി തങ്ങൾക്കൊപം നിൽക്കുന്ന ജനപ്രതിനിധി വേണമെന്നാണ് വോട്ടർമാരുടെ നിലപാട് .

