ഓണാട്ടുകരയുടെ ഭാഗമായിരുന്ന നാടാണ് കായംകുളം . ‘കേരളത്തിന്റെ റോബിൻ ഹുഡ്’ എന്നു വിളിക്കാവുന്ന കൊച്ചുണ്ണിയുടെ ജന്മസ്ഥലം . കായലും കുളങ്ങളും നിറഞ്ഞ പ്രദേശം കേരള ഭൂപടത്തിലെ വളരെ മനോഹരമായ ഇടങ്ങളിലൊന്നാണ്. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളി താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും; മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം
1957 ൽ കെ.ഒ. അയിഷാ ബായ് ആണ് ഈ മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ചത് . 1965 ൽ സുകുമാരൻ ആണ് ഈ മണ്ഡലത്തിൽ നിന്ന് എം എൽ എ ആയത് . 1967 ൽ പി.കെ. കുഞ്ഞ് , 1970 ലും 1977 ലും ടി കുഞ്ഞുകൃഷ്ണപിള്ള , 1980 ലും , 1982 ലും തച്ചടി പ്രഭാകരൻ , 1987 ൽ എം.ആർ ഗോപാലകൃഷ്ണൻ എന്നിവർ കായം കുളം മണ്ഡലത്തിൽ നിന്ന് എം എൽ എ ആയി . 1991 ൽ തച്ചടി പ്രഭാകരനും, 1996 ൽ ജി സുധാകരനും, 2001 ൽ എം.എം. ഹസനും , 2006 ലും ,2011 ലും സികെ സദാശിവനും ഇവിടെ നിന്ന് വിജയിച്ചു.2016 ലും, 2011 ലും യു പ്രതിഭയാണ് ഇവിടെ ജയിച്ചത്.പ്രതിഭ 77,348 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, യു.ഡി.എഫിന്റെ അരിത ബാബു 71,050 വോട്ടുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇത്തവണയും ഇവിടുത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ തന്നെയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവാണ്. എന് ഡി എ സ്ഥാനാര്ത്ഥി തമ്പിമേട്ടുതറയാണ്.
വെള്ളപ്പൊക്കം, ഡ്രെയിനേജ്, മാലിന്യ നിർമ്മാർജ്ജനം എന്നിവയാണ് ഇവിടുത്തെ വോട്ടർമാരുടേ പ്രധാന ആശങ്കകൾ. ജനതാല്പര്യം അനുസരിച്ചുള്ള വികസനങ്ങൾക്കാണ് കായംകുളം പരിഗണന നൽകുന്നത്. നഗര-തീരദേശ പ്രശ്നങ്ങളിലെ ഇടപെടൽ, സർക്കാർ നയങ്ങൾ പ്രാദേശിക തലത്തിൽ എത്തിക്കാനുള്ള കഴിവ് എന്നിവ വിജയത്തിന്റെ നെടും തൂണാണ്. ജനത്തിനൊപ്പം നിൽക്കുന്ന ജനപ്രതിനിധിയെയാണ് കായംകുളത്തിനാവശ്യം . അതിനായി കാത്തിരിക്കുകയാണ് വോട്ടർമാർ.

