ഖരാസുരൻ ശിവലിംഗം കടിച്ചു പിടിച്ച് പ്രതിഷ്ഠിച്ച സ്ഥലമാണ് കടുത്തുരുത്തി എന്നാണ് വിശ്വാസം. കേരളത്തിന്റെ സാംസ്കാരികവും മതപരവുമായ പൈതൃകത്തിൽ പ്രധാന സ്ഥാനമുള്ള സ്ഥലമാണിത്. കടുത്തുരുത്തി വലിയപള്ളി ചരിത്രം ഉറങ്ങുന്ന മറ്റൊരു സാംസ്കാരിക കേന്ദ്രമാണ്. കാർഷിക പാരമ്പര്യമുറങ്ങുന്ന മണ്ണാണിത് . അതുകൊണ്ട് തന്നെ രാഷ്ട്രീയബോധം ഏറെയുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ.
വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂർ, മുളക്കുളം, ഞീഴൂർ എന്നീ പഞ്ചായത്തുകളും മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം
1957 മുതൽ 1960 വരെ ആദ്യമായി കോൺഗ്രസിന്റെ എം.സി. എബ്രഹാം ആണ് കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ചത് .1967 ൽ ജോസഫ് ചാഴികാട്ട് , 1970 മുതൽ 1980 വരെ ഒ. ലൂക്കോസ് , 1982 മുതൽ 87 വരെ പി.സി. തോമസ്, 1991 ൽ പി.എം. മാത്യു , 1996 ൽ മോൻസ് ജോസഫ് , 2001 ൽ സ്റ്റീഫൻ ജോർജ് എന്നിവരാണ് ഈ മണ്ഡലത്തിൽ നിന്ന് എം എൽ എ ആയത് . 2006 മുതൽ 2021 വരെ മോൻസ് ജോസഫാണ് ഈ മണ്ഡലത്തിന്റെ എം എൽ എ..
യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് 59,666 വോട്ടുകൾ നേടി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് (എം) പ്രതിനിധി സ്റ്റീഫൻ ജോർജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സ്റ്റീഫൻ ജോർജിന് 55,410 വോട്ടുകൾ ലഭിച്ചു.
ഇത്തവണയും ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ് തന്നെ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍മ്മല ജിമ്മിയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഇട്ടിക്കുന്നേലാണ് . നായർ സമുദായത്തിന് സാമൂഹിക ശൃംഖലകളിലും സ്ഥാപനങ്ങളിലും വലിയ സ്വാധീനമുണ്ട്. ഗ്രാമീണ മേഖലകളിൽ ഈഴവ സമുദായം ശക്തമായ സാന്നിധ്യമാണ്. എസ്.എൻ.ഡി.പി യോഗത്തിലൂടെയുള്ള ഇവരുടെ പ്രവർത്തനം തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകാറുണ്ട്.
സിറിയൻ ക്രിസ്ത്യൻ, ലത്തീൻ കത്തോലിക്കാ വിഭാഗങ്ങൾക്കും ഇവിടെ മുൻതൂക്കമുണ്ട്. കൃഷി, വ്യാപാരം മുതൽ സ്റ്റാർട്ടപ്പുകൾ വരെ ചർച്ചയാകുന്ന മണ്ണാണിത് . എങ്കിലും സമുദായങ്ങൾക്കിടയിൽ വിശ്വാസം കെട്ടിപ്പടുക്കാനും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാപ്തി തെളിയിക്കാനും കഴിയുന്ന സ്ഥാനാർത്ഥികൾക്കാണ് കടുത്തുരുത്തിയിൽ സാധ്യത

