പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും, നടനുമായ എസ്.എസ്. സ്റ്റാൻലി (57 ) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു .ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ.
2000-കളുടെ തുടക്കത്തിൽ, നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത് പേരുകേട്ട സംവിധായകനാണ് സ്റ്റാൻലി . പ്രശസ്ത സംവിധായകരായ മഹേന്ദ്രൻ്റെയും ശശിയുടെയും സഹായിയായാണ് സ്റ്റാൻലി തൻ്റെ സിനിമാ യാത്ര ആരംഭിച്ചത്.
ആദ്യ ചിത്രമായ ‘ഏപ്രിൽ മാതത്തിൽ ‘ ശ്രീകാന്തും സ്നേഹയുമാണ് പ്രധാന താരങ്ങളായി എത്തിയത്. ചിത്രം വൻ വാണിജ്യ വിജയമായി മാറുകയും ചെയ്തു. ധനുഷ് നായകനായ പുതുക്കോട്ടൈ ശരവണനായിരുന്നു അടുത്ത ചിത്രം . ആകെ നാല് ചിത്രങ്ങളായിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയത്.
Discussion about this post