ന്യൂഡൽഹി: ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയ്ക്കും, സിദ്ധാർത്ഥ് മൽഹോത്രയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കിയാര ഗർഭിണിയാണെന്ന വിവരം ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചത് .ഒരു ജോഡി ബേബി സോക്സുകൾ പങ്ക് വച്ചായിരുന്നു പോസ്റ്റ് . “ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഉടൻ വരുന്നു” എന്ന കുറിപ്പും ഒപ്പം ഉണ്ടായിരുന്നു.
ഓഗസ്റ്റിലാണ് കുഞ്ഞെത്തുക എന്നാണ് കരുതിയിരുന്നത്. എന്നാൽ കുഞ്ഞതിഥി പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയായിരുന്നു. മുംബൈയിലെ ഗിര്ഗാവിലുള്ള എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം എന്നാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലെ ഒരു ക്ലിനിക്കില്‍ ഇരുവരും പരിശോധനയ്ക്കായി എത്തിയിരുന്നു. സിദ്ധാര്‍ഥിന്റെ മാതാവും കിയാരയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 7 ന്, സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും അവരുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചത്. ഈ അവസരത്തിൽ, കിയാര അവരുടെ ജീവിതത്തിലെ പ്രണയത്തിന് ആശംസകൾ നേരുന്നതിനായി രസകരമായ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

