മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് വീട്ടിൽ വച്ച് കുത്തേറ്റു. ബാന്ദ്ര പ്രദേശത്തെ നടന്റെ വീട്ടിൽ അർദ്ധരാത്രിയോടെയാണ് സംഭവം . അദ്ദേഹത്തെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വീടിനുള്ളിൽ കയറിയ മോഷ്ടാവാണ് അക്രമത്തിനു പിന്നില്ലെന്നാണ് റിപ്പോർട്ട് . ഭാര്യ കരീനയെയും , മക്കളെയും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.ശരീരത്തിൽ ആറ് മുറിവുകളുണ്ട്. ഇതിൽ രണ്ടെണ്ണം ഗുരുതരമാണ് . നട്ടെല്ലിനായി അടുത്തായി ഒന്നിലേറെ പരിക്കുകളുണ്ട്. കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.
ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്തെന്നും പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ബാന്ദ്ര പൊലീസ് പറഞ്ഞു. ഒന്നിലേറെ സംഘങ്ങളാണു കേസ് അന്വേഷിക്കുന്നത്.