ഓസ്കാർ പുരസ്ക്കാരങ്ങളുടെ അന്തിമ നോമിനേഷൻ പട്ടികയിൽ നിന്ന് മലയാളത്തിന്റെ ‘ ആടുജീവിതം ‘ പുറത്ത്. ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി പ്രിയങ്ക ചോപ്രയും,ഗുനീത് മോങ്കയും നിർമ്മിച്ച ‘ അനുജ‘ ഇടം നേടി.
ഓസ്കാർ നാമനിർദേശത്തിൽ തിളങ്ങിയത് ഫ്രഞ്ച് ചിത്രമായ എമിലിയ പെരേസും, ഹോളിവുഡ് ഫാന്റസി ചിത്രമായ വിക്കെഡുമാണ്. ഹോളിവുഡ് ചിത്രങ്ങളെ പോലും കടത്തിവെട്ടി 13 നോമിനേഷനുകളാണ് ജോക്ക് ഓഡിയാർഡ് സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ചിത്രം നേടിയത്.
ഈ ചിത്രത്തിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കാർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവായി മാറി. പത്ത് നോമിനേഷനുകളുമായി പത്ത് നോമിനേഷനുകളുമായി ഹോളിവുഡ് മ്യൂസിക്കൽ ഫാന്റസി ചിത്രം വിക്കെഡ് ആണ് തൊട്ടു പുറകിൽ.
Discussion about this post