സാധാരണയായി 1 ലിറ്റർ കുപ്പി വെള്ളത്തിന് 20 രൂപയാണ് നമ്മൾ നൽകുന്നത് . എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഒരു ലിറ്റർ വെള്ളത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടോ? ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് . ഈ കുപ്പി വാങ്ങുന്ന പണം കൊണ്ട് നിങ്ങൾക്ക് ഒരു കാറും ഐഫോണും വാങ്ങാം.അതെ ഈ വെള്ളക്കുപ്പിയുടെ വില 1.15 ലക്ഷം രൂപയാണ്.
ലോകത്തിലെ ഏറ്റവും വിലകൂടിയ വാട്ടർ ബോട്ടിൽ ഒരുക്കിയിരിക്കുന്നത് ജാപ്പനീസ് മിനറൽ വാട്ടർ ബ്രാൻഡായ ഫെലിക്കോ ജ്വല്ലറിയാണ്. ഈ കുപ്പിയുടെ രൂപകൽപ്പനയ്ക്കൊപ്പം ഇതിലെ വെള്ളവും വളരെ ശുദ്ധമാണെന്ന് പറയപ്പെടുന്നു.
കോബെയിലെ റോക്കൗ നാഷണൽ പാർക്കിൽ നിന്നാണ് ഈ ജലം എത്തിക്കുന്നത് . ശുദ്ധതയ്ക്കും ഉയർന്ന ധാതുക്കൾക്കും പേരുകേട്ടതാണ് ഇവിടം . ഈ വെള്ളത്തില്‍ ഓക് സിജൻ്റെ അംശം വളരെ കൂടുതലാണെന്ന് പറയപ്പെടുന്നു. എല്ലാത്തരം മാലിന്യങ്ങളും വെള്ളത്തിൽ നിന്ന് സ്വാഭാവികമായി നീക്കം ചെയ്യുന്ന ഗ്രാനൈറ്റ് ഫിൽട്ടറേഷൻ പ്രക്രിയയിലൂടെ കമ്പനി ഈ വെള്ളം ഫിൽട്ടർ ചെയ്യുന്നു.
750 മില്ലി കുപ്പിയുടെ വിലയാണ് 1.15 ലക്ഷം രൂപ . വിവിധ തരം വജ്രങ്ങളും ആഭരണങ്ങളും കൊണ്ട് വാട്ടർ ബോട്ടിലുകൾ അലങ്കരിച്ചിട്ടുണ്ട്. കുപ്പിയുടെ അടപ്പിൽ വജ്രങ്ങൾ പതിച്ചിട്ടുണ്ട്, കൂടാതെ സ്വർണ്ണത്തിൻ്റെ നേർത്ത പാളിയുമുണ്ട്.