ഡബ്ലിൻ: പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്സിന്റെ സാൻ ഫ്രാൻസിസ്കോ സന്ദർശനത്തിന് ഇന്ന് തുടക്കം. സന്ദർശന വേളയിൽ ലോകത്തിലെ ഏറ്റവും വലിയ ചില ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മെറ്റയുടെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപനത്തിന് പിന്നാലെയുള്ള മന്ത്രിയുടെ കൂടിക്കാഴ്ച അയർലൻഡിന് നേട്ടമാകും.
ഗൂഗിൾ, സ്ട്രൈപ്പ്, എഎംഡി, സിസ്കോ, എൻവിഡിയ, ഓപ്പൺഎഐ, വർക്ക്ഡേ, വേമോ എന്നിവയുൾപ്പെടെ അയർലൻഡിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ പ്രതിനിധികളുമായിട്ടാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തുക. ഇതിന്റെ ഭാഗമായി അദ്ദേഹം സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ എഐ ഉച്ചകോടിയിലും പങ്കുകൊള്ളും.
Discussion about this post

