ഡബ്ലിൻ: മാർച്ച് മാസത്തിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ കോളടിച്ച് അയർലന്റ്. മാർച്ചിലെ കയറ്റുമതി വൻ തോതിൽ വർദ്ധിച്ചു. കണക്ക് പ്രകാരം കയറ്റുമതിയിൽ 400 ശതമാനത്തിന്റെ വർദ്ധനവാണ് മാർച്ചിൽ ഉണ്ടായിരിക്കുന്നത്. താരിഫ് പ്രതികൂലമാകുമെന്ന ഭയമാണ് കയറ്റുമതി വർദ്ധനവിന് കാരണമായത്.
കഴിഞ്ഞ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ 20 ബില്യൺ യൂറോയുടെ നേട്ടാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. 2024 മാർച്ചിൽ 5 ബില്യൺ യൂറോയുടെ കയറ്റുമതി ആയിരുന്നു നടന്നത്. എന്നാൽ ഈ വർഷം മാർച്ചിൽ അത് 25 ബില്യൺ യൂറോ ആയി ഉയർന്നിട്ടുണ്ട്. അയർലന്റിൽ നിന്നും മൊത്തത്തിലുള്ള കയറ്റുമതി പരിഗണിച്ചാൽ ഏറ്റവും നേട്ടമുള്ള മാസം കൂടിയായിരുന്നു മാർച്ച്. 2024 മാർച്ചിൽ 19 ബില്യൺ യൂറോയുടെ കയറ്റുമതി നടന്ന സ്ഥാനത്ത് ഈ വർഷം ഇത് 37 ബില്യൺ യൂറോ ആയി ഉയർന്നിട്ടുണ്ട്.

