കൃഷിപ്പണിയ്ക്കിടെ കർഷകൻ കണ്ടെത്തിയത് 3000 കോടിയുടെ സ്വർണ്ണനിക്ഷേപം . ഫ്രാൻസിലെ ഓവർഗ്നെയിൽ നിന്നുള്ള മൈക്കൽ ഡുപോണ്ട് എന്ന 52 കാരമാണ് ഈ അമൂല്യമായ നിധി കണ്ടെത്തിയത്. നാല് ബില്യൺ യൂറോയിൽ കൂടുതൽ വിലമതിക്കുന്ന സ്വർണ്ണ നിക്ഷേപമാണ് ഭൂമിക്കടിയിൽ ഉള്ളത്.
സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ ഫ്രഞ്ച് സർക്കാർ സ്ഥലത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഈ വിഷയത്തിൽ വ്യക്തമായ വിശകലനവും പരിസ്ഥിതി പഠനങ്ങളും നിയമപരമായ വശങ്ങളും അന്വേഷിക്കണമെന്നും സർക്കാർ കുറിപ്പിൽ പറയുന്നു.
‘വയലിൽ പതിവ് പരിശോധനകൾ നടത്തുന്നതിനിടയിൽ, മണ്ണിൽ അസാധാരണമായ ഒരു തിളക്കം കണ്ടു. ഞാൻ അൽപ്പം കുഴിച്ചപ്പോൾ, സ്വർണ്ണ നിക്ഷേപം കണ്ടെത്തിയതിൽ ഞാൻ ഞെട്ടിപ്പോയി. വാർത്ത വളരെ വേഗത്തിൽ പ്രചരിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനകൾക്ക് ശേഷം, വയലിൽ 150 ടണ്ണിലധികം സ്വർണ്ണം ഉണ്ടാകാമെന്ന് അധികൃതർ പ്രഖ്യാപിച്ചു. പരിസ്ഥിതി പഠനങ്ങൾ ആരംഭിച്ചതിനാൽ ഭൂമി സീൽ ചെയ്തു.‘ – മൈക്കൽ ഡുപോണ്ട് പറഞ്ഞു.
സ്വകാര്യ ഭൂമിയിലാണ് ഇത് കണ്ടെത്തിയതെങ്കിലും, പ്രകൃതിവിഭവങ്ങളിൽ ഫ്രാൻസിന് കർശന നിയന്ത്രണങ്ങളുണ്ട്. ഭൂമിക്കടിയിൽ ഉള്ളതെല്ലാം സർക്കാരിന്റെ അധികാരപരിധിയിലാണ്. സ്വകാര്യ വ്യക്തികൾ ഇത് സ്വന്തമാക്കണമെങ്കിൽ, അവർക്ക് സർക്കാർ അനുമതി ലഭിക്കേണ്ടതുണ്ട്.

