- പാർക്കിംഗ് പേ സ്റ്റേഷൻ തകർത്ത കേസ്; പ്രതിയെ കോടതിയിൽ ഹാജരാക്കി
- കോർക്കിൽ പരിശോധന; ആയുധങ്ങൾ പിടിച്ചെടുത്തു
- ശരദ് പവാറിനെ എം പിയാക്കിയത് ഞങ്ങൾ , ഇപ്പോൾ പിന്നിൽ നിന്ന് കുത്തി : മണ്ഡല പുനർനിർണ്ണയത്തെ പിന്തുണയ്ക്കുന്നതിനെതിരെ കോൺഗ്രസ്
- എഐസിസിയുമായി കൂടിക്കാഴ്ച്ച , മുഖ്യമന്ത്രി ഡൽഹിയിൽ ; പാർട്ടി പോര് ചർച്ചയായേക്കും
- അയർലൻഡിൽ മഴ തുടരും
- ഈ ദീപം വിശ്വാസത്തിന്റെ അടയാളം ; ദീപത്തൂണിൽ കാർത്തിക വിളക്ക് തെളിയിച്ചത് സ്വാഗതം ചെയ്ത് അമിത് ഷായും, രാജ്നാഥ് സിംഗും
- മതപഠനത്തിൽ നിന്നും ഒഴിവാക്കപ്പെട്ട കുട്ടികളോട് വിവേചനം; പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ അയർലൻഡ്
- നയരൂപീകരണത്തിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും ; സ്ത്രീകൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധം : നരേന്ദ്രമോദി
ലേഖകന്‍: Suneesh
മുംബൈ: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ശിവം നായർ സംവിധാനം ചെയ്യുന്ന ബോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ ‘ദ് ഡിപ്ലോമാറ്റ്‘ ട്രെയിലർ പുറത്തിറങ്ങി. ജോൺ എബ്രഹാം നായകനാകുന്ന ചിത്രത്തിൽ, മുൻ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിനെ അനുസ്മരിപ്പിക്കുന്ന ശക്തമായ കഥാപാത്രമായി രേവതി എത്തുന്നു. വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുടെ റോൾ ചെയ്ത രേവതിയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ഡിപ്ലോമാറ്റിലേത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക്കിസ്താൻ പൗരൻ വിവാഹം ചെയ്തു എന്നാരോപിച്ച് 2017ൽ ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ഡോക്ടർ ഉസ്മയെ, ശക്തമായ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യയിൽ എത്തിച്ച കഥയാണ് ‘ദ് ഡിപ്ലോമാറ്റ്‘ പറയുന്നത്. ചിത്രത്തിൽ പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ ജെ പി സിംഗിന്റെ വേഷമാണ് ജോൺ എബ്രഹാമിന്. സാദിയ ഖതീബ്, ശരീബ് ഹാഷ്മി, കുമുദ് മിശ്ര എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. സുഷമ സ്വരാജിന്റെ ജന്മവാർഷിക ദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്ത…
കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ പൈശാചികമായ റാഗിംഗിൽ ശക്തമായ നടപടിയുമായി നഴ്സിംഗ് കൗൺസിൽ. സംഭവത്തിൽ പ്രതികളായ 5 പേരുടെയും തുടർ പഠനം തടയാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇതോടെ പ്രതികൾക്ക് ഇനി ഒരിക്കലും കേരളത്തിൽ നേഴ്സിംഗ് പഠനം തുടരുവാനോ നേഴ്സ് ആയി ജോലി ചെയ്യുവാനോ സാധിക്കില്ല. ജൂനിയർ വിദ്യാർത്ഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികളായ കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നിവർ ചെയ്തത്. ക്രൂരമായ റാഗിംഗാണ് നടന്നത്. കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നും നേഴ്സിംഗ് കൗൺസിൽ വ്യക്തമാക്കി. സേവന മേഖലയിൽ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറൽ നേഴ്സിംഗ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നേഴ്സിങ് കൗൺസിലാണ്. തുടർ നടപടികൾ അതിവേഗത്തിലാക്കാൻ സർക്കാരിനെ സമീപിക്കും. ഇതേ കോളേജിൽനിന്ന് 2 വർഷം മുന്നേ പരാതി വന്നിരുന്നുവെന്നും നേഴ്സിംഗ് കൗൺസിൽ അംഗം ഉഷാദേവി മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂഡൽഹി: ഉരുൾ പൊട്ടൽ ദുരിതത്തിന്റെ കെടുതികൾ അനുഭവിക്കുന്ന വയനാടിന്റെ 530 കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശരഹിതമായ ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് സംസ്ഥാന ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്ക് കേന്ദ്രം കത്തയച്ചു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്രം സഹായം അനുവദിച്ചിരിക്കുന്നത്. അതേസമയം, മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. കാലതാമസം നേരിട്ടാൽ തുടർനടപടികൾ ദുഷ്കരമാകും. എന്നാൽ, സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ പ്രാഥമിക പ്രതികരണം.
ശ്രീനഗർ : ജമ്മു കാശ്മീരിൽ ഉണ്ടായ കുഴി ബോംബ് സ്ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ അഖ്നൂരിലാണ് സ്ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പെട്രോളിംഗിന് പോയ സൈനിക സംഘത്തിലെ ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു പേർ അടങ്ങുന്ന സംഘമാണ് പെട്രോളിംഗിനായി പോയത്. ഇതിൽ രണ്ടുപേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നും ഒരു ഉദ്യോഗസ്ഥനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് ലഭിക്കുന്ന വിവരം. സ്ഫോടനം നടന്ന പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ കരസേന ഉദ്യോഗസ്ഥർ മേഖലയിലെത്തി തിരച്ചിൽ ഊർജതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള കർണാ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. കർണാ തെഹ്സിയിലെ ബാഡി മൊഹല്ല അമ്രോഹിയിലാണ് സൈന്യത്തിന്റെയും പോലീസിന്റെയും സംഘം തിരച്ചിൽ നടത്തിയത്. തുടർന്ന് ഒരു എകെ 47 റൈഫിൾ, ഒരു എ കെ മാഗസിൻ , ഒരു സൈഗ എം കെ റൈഫിൾ, 12 തിരകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.…
ന്യൂഡൽഹി : ലോട്ടറിക്ക് സേവന നികുതി ചുമത്താൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ലോട്ടറി വിതരണക്കാരിൽ നിന്നും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന് മാത്രമാണെന്നും കേന്ദ്രസർക്കാരിന് ഇടപെടാൻ അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി . ലോട്ടറി വിതരണക്കാരുടെ സേവനനികുതി കേന്ദ്രസർക്കാരിന് കീഴിൽ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനം അല്ലെന്നും അതേസമയം അത് സംസ്ഥാനത്തിന് വരുമാനം നേടാനുള്ള മാർഗം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹർജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സർക്കാരിന്റെ പരിധിയിലാണ് വരേണ്ടത് എന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു.
കട്ടക്ക്: രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 304 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയപ്പോൾ, 44.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസ് നേടി. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർ ബെൻ ഡക്കറ്റ് 56 പന്തിൽ 65 റൺസും ജോ റൂട്ട് 69 റൺസും നേടി. ലിയാം ലിവിംഗ്സ്ടൺ 32 പന്തിൽ 41 റൺസെടുത്തു. മുൻ നിര മികച്ച തുടക്കവും മദ്ധ്യനിര ശരാശരി മികവും പുലർത്തിയപ്പോൾ, ലോവർ മിഡിൽ ഓർഡറിന് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തതാണ് ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിൽ നിന്നും പിന്നോട്ടടിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ അവർ ഓൾ ഔട്ട് ആകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 3 വിക്കറ്റെടുത്തു. മൂന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ റൺ…
രാജ്യം കാത്തിരുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് ചരിത്ര വിജയം നേടി ബിജെപി. 70 അംഗ നിയമസഭയിൽ നാൽപ്പത്തിയെട്ടോളം സീറ്റുകളുമായി ബിജെപി ഐതിഹാസിക വിജയം നേടിയപ്പോൾ, ഇരുപത്തിരണ്ടോളം സീറ്റുകളിൽ മാത്രമാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് മുന്നേറാൻ സാധിച്ചത്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസ് പൂജ്യത്തിൽ ഒതുങ്ങിയപ്പോൾ, മറ്റുള്ളവർക്ക് ആർക്കും തന്നെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 2014ലെ മോദി തരംഗത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടിക്ക് മുന്നിൽ തലസ്ഥാനത്ത് ബിജെപിക്ക് അടിപതറിയിരുന്നു. തലസ്ഥാനത്ത് അധികാരമില്ലാത്ത ഭരണകക്ഷി എന്ന ചീത്തപ്പേരിന് ഈ തിരഞ്ഞെടുപ്പോടെ പരിഹാരം കണ്ട ബിജെപിക്ക്, ഈ വിജയം ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്ത് പകരും. അഴിമതിക്കും വിശ്വാസവഞ്ചനയ്ക്കും എതിരായ ജനവിധിയാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് എതിരെ ഉണ്ടായത് എന്ന് നിസ്സംശയം പറയാം. യുപിഎ സർക്കാരുകളുടെ അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ…
കോഴിക്കോട് : കാർ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവർന്ന കേസിൽ 6 പേർ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്‌ഹിൽ സ്വദേശി റാഫി മൻസിലിൽ ഐൻ മുഹമ്മദ് ഷാഹിൻ, നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്, കക്കോടി സ്വദേശി റദ്ദിൻ, കക്കോടി കുടത്തുംപൊയിൽ സ്വദേശി നിഹാൽ, കക്കോടി സ്വദേശി പൊയിൽത്താഴത്ത് അഭിനവ്, ചേളന്നൂർ ചെറുവോട്ട് വയൽ വൈഷ്ണവ് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച വൈകീട്ട് മാളിക്കടവ് ബൈപ്പാസ് റോഡിൽ കാർ നിർത്തി സംസാരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കിൽ വന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് കല്ല് ഉപയോഗിച്ച് തകർക്കുകയും ദമ്പതികൾ കാർ മുന്നോട്ടേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ വണ്ടിയുടെ താക്കോൽ വച്ച് പരാതിക്കാരനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ കാറിലുണ്ടായിരുന്ന സ്ത്രിയുടെ വസ്ത്രത്തിൽ കയറി പിടിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും 2000 രൂപ ഓൺലൈൻ ആയി അയപ്പിക്കുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. എന്നിട്ട് ഇവർ കടന്ന് കളയുകയായിരുന്നു. പിന്നീട് ദമ്പതികൾ ചേവായൂർ പോലീസിൽ…
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആയതിനാൽ തൊട്ടു മുമ്പുള്ള രണ്ട് അവധി ദിവസങ്ങളായ നാലാം ശനിയും ഞായറാഴ്ചയും ചേർത്ത് തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. എല്ലാ തസ്തികകളിലും ആവശ്യത്തിന് നിയമനങ്ങൾ നടത്തുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ നടപ്പാക്കുക, ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ്‘ സംവിധാനം പിൻവലിക്കുക, ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആക്രമണങ്ങളിൽനിന്ന് സുരക്ഷിതത്വം ഉറപ്പാക്കുക, പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തുക, ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി കേന്ദ്ര സർക്കാർ നിലനിർത്തുക തുടങ്ങിയവയാണ് സംഘടനകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. മാർച്ച് 5ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ധനകാര്യ സേവന വിഭാഗം, കേന്ദ്ര ലേബർ കമീഷൻ എന്നിവക്ക്…
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന മുഴുനീള ബജറ്റ്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മാതൃകയിൽ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിസെപ് പദ്ധതിയിൽ 1668 കോടി രൂപ അനുവദിച്ചു. 1605 കോടിയും സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവിനത്തിലാണ് നൽകിയത്. ദിവസ വേതനക്കാരുടെ വേതനം 5 ശതമാനം കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് നൽകും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടി ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കുമെന്നും ധനമന്ത്രി പറഞ്ഞു. സർവീസ്…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
