- കിൽഡെയർ വാഹനാപകടം; പരിക്കേറ്റവർക്കായി സമാഹരിച്ചത് 7 ലക്ഷം യൂറോ
- വിവിധ കൗണ്ടികളിൽ മോഷണം ; അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കി
- മെൽബണിൽ ഐറിഷ് യുവതി കൊലപ്പെട്ടു ; 45 കാരൻ കസ്റ്റഡിയിൽ
- ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍ ; കമ്പനിയ്ക്ക് നോട്ടീസ്
- ലിമെറിക്കിൽ മുപ്പതുകാരി കൊല്ലപ്പെട്ട കേസ് ; അന്വേഷണം പുരോഗമിക്കുന്നു
- പെരുമഴയും കൊടുങ്കാറ്റുമുണ്ടാകും ; വരുന്നത് 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ
- വർഷങ്ങൾ നീണ്ട നിയമപോരാട്ടം : ആപ്പിള്‍ അയര്‍ലൻഡിൽ അടച്ച നികുതി 17.1 ബില്യണ്‍ ഡോളർ
- ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും ; വിജയുമായി കൂടിക്കാഴ്ച്ച ഉടൻ
ലേഖകന്‍: Anu Nair
തൃശൂർ : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും , മകളുടെയും ജീവൻ കവർന്ന അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ സ്വർണം തട്ടിയ കേസിൽ അറസ്റ്റിലായി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്ന് പൊലീസ് കണ്ടെത്തി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പോലീസ് , സിബിഐ അന്വേഷണങ്ങളിലൊന്നും ഇത് കണ്ടെത്തിയിരുന്നില്ല. വാഹനം ഓടിച്ചത് ബാലഭാസ്കറെന്നായിരുന്നു അർജുന്റെ മൊഴിയെങ്കിലും പിന്നീട് ഇയാൾ തന്നെയാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. അര്‍ജുന് മുന്‍പ് തന്നെ സ്വര്‍ണക്കടത്തു സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന സംശയം ഇപ്പോള്‍ ഉയരുന്നുണ്ട്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയ്ക്ക് സസ്പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ കെ.പി രമേഷ്കുമാറാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. വരുന്ന മെയ് മാസത്തിൽ വിരമിക്കാനിരിക്കേയാണ് മുക്കണ്ണൻ നാസർ എന്നറിയപ്പെടുന്ന നടൻ പോക്സോ കേസിൽ അറസ്റ്റിലായത്. വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൽപി വിഭാഗം അദ്ധ്യാപകനാണ് നാസർ കറുത്തേനി. നവംബർ 17 ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി സഹപാഠികളോട് കാര്യം പങ്കുവെച്ചു. തുടർന്ന് സ്‌കൂളിൽ വച്ച് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും നാസറിനെ അറസ്റ്റ് ചെയ്തില്ല. പിന്നീട് നവംബർ 21 വ്യാഴാഴ്ച ഉച്ചയോടെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ മഞ്ചേരി സബ്ജയിലിൽ റിമാന്റിലാണ്.കുരുതി, ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെയാണ് നാസർ കറുത്തേനി ശ്രദ്ധേയനാകുന്നത്.…
ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും മറുപടിയുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . യുക്തമായ നടപടി സ്വീകരിക്കുന്നതിനായി പരാതി സംസ്ഥാന സർക്കാരിന് അയച്ചു നൽകിയതായും സുരേഷ് ഗോപി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. കോൺഗ്രസ് അംഗം അടൂർ പ്രകാശിൻ്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ പമ്പിൻ്റെ വിവാദം സംബന്ധിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീകണ്ഠാപുരം ചേരാൻ മൂലയിൽ പമ്പ് അനുവദിക്കുന്നതിന് ജില്ലാ അധികൃതർ എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി: പറവ ഫിലിം നിർമ്മാണ കമ്പനിയിൽ റെയ്ഡ് നടന്നതിന് പിന്നാലെ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടാൻ ആദായനികുതി വകുപ്പ് . പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണിത് . മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കേരളത്തിലും, തമിഴ്നാട്ടിലും നിറഞ്ഞ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുവെന്നും കോടികളുടെ വരുമാനം നേടുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാൽ തമിഴ്‌നാട്ടിൽ പലയിടത്തും ഒഴിഞ്ഞ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ ഇവർക്ക് ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം. പറവ ഫിലിംസ് യഥാർത്ഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിലും ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്…
കൊല്ലം : കൊല്ലം അയത്തിലിൽ ദേശീയപാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെ പാലത്തിൻ്റെ മധ്യഭാഗം താഴുകയായിരുന്നു. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. ഹൈവേ വികസനത്തിന്റെ ഭാഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. . റോഡിൻ്റെ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി നിലവിലുള്ള പാലത്തിനോട് ചേർന്ന് മറ്റൊരു പുതിയ പാലം കെട്ടിയത്. കോൺക്രീറ്റ് നടക്കുന്ന സമയം പാലത്തിൻ്റെ അടിയിൽ താങ്ങായി കൊടുത്തിരുന്ന ഇരുമ്പ് പൈപ്പുകളിൽ ഒന്ന് ചരിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് നിർമാണ തൊഴിലാളികൾ പറയുന്നു. സംഭവത്തിൽ ദേശീയ പാത ഉദ്യോഗസ്ഥർ അന്വേഷണം നടത്തും.
ന്യൂഡൽഹി : ലഷ്കർ ഭീകരൻ സൽമാൻ റഹ്മാൻ ഖാനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ബെംഗളൂരു ജയിൽ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തന ഗൂഢാലോചന കേസിൽ എൻ ഐ എ തേടുന്ന ഭീകരനാണ് സൽമാൻ. സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെന്ററിന്റെ നേതൃത്വത്തിൽ എൻ ഐ എയുടെയും, ഇന്റർപോളിന്റെ കിഗാലി നാഷണൽ സെൻട്രൽ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൌത്യം നടത്തിയത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സൽമാനെതിരെ യുഎപിഎ, ആയുധ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റ് രണ്ടിനാണ് എൻഐഎയുടെ ആവശ്യപ്രകാരം ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വെച്ച് നടന്ന സ്ഫോടന ഗൂഢാലോചനയിൽ ഇയാളും പങ്കാളിയായി. ബെംഗളൂരുവിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട യുവാക്കൾക്ക് സ്‌ഫോടക വസ്തുകൾ എത്തിച്ചതിൽ സൽമാന്റെ പങ്ക് ഏജൻസി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 25 നാണ് ബെംഗളൂരു പൊലീസിൽ നിന്ന് എൻഐഎ കേസ് ഏറ്റെടുത്തത്.
കൊച്ചി : നടൻ സൗബിൻ ഷാഹീറിൻ്റെ കൊച്ചിയിലെ ചലച്ചിത്ര നിർമാണ ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റെയ്ഡ്. ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് കള്ളപ്പണ ഇടപാടുമായി ബന്ധമുണ്ടെന്ന കേസിലാണ് ഇഡി അന്വേഷണം ആരംഭിച്ചത് ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിൽ കേസെടുത്തിരുന്നു. എന്നാൽ ആരോപണങ്ങൾ സൗബിൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസിന്റെ ഓഫീസും ,പുല്ലേപ്പടിയിലുള്ള ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസുമടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. സാമ്പത്തിക സ്രോതസുകളെ പറ്റിയാണ് പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.
കൊച്ചി : ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും , ക്ഷേത്രപരിസരത്ത് മഞ്ഞൾപൊടി വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം കാര്യങ്ങൾ ആചാരത്തിന്റെ ഭാഗമല്ലെന്നും , മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു . ഇക്കാര്യത്തിൽ ഭക്തർക്കിടയിൽ അവബോധം ഉണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളികൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് വ്യക്തമാക്കി. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമല്ലെന്ന് തന്ത്രി തന്നെ പല തവണ പറഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി . . ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അയ്യപ്പന്മാരെ അറിയിക്കാൻ അനൗൺസ്മെന്റ് ഉൾപ്പെടെ നടത്തണം . ശബരിമലയിൽ വ്ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നതിനെയും കോടതിവിമർശിച്ചു. അത്തരം കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം .പതിനെട്ടാം പടിയിൽ നിന്നുള്ള ദൃശ്യങ്ങളോ, ചിത്രങ്ങളോ പകർത്തരുത് . ദേവസ്വം ബോർഡ് അനുമതി നൽകിയവർക്ക് ചടങ്ങുകൾ ചിത്രീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള , ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ പരീക്ഷിച്ച് ഇന്ത്യ .ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിഘട്ടിൽ നിന്നാണ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത് . വിശാഖപട്ടണത്ത് ബംഗാൾ ഉൾക്കടലിലായിരുന്നു പരീക്ഷണം ഓഗസ്റ്റ് 29-നാണ് ഐഎൻഎസ് അരിഘട്ട് കമ്മീഷൻ ചെയ്തത്. ആദ്യത്തെ ആണവ മിസൈൽ അന്തർവാഹിനിയായ അരിഹന്തിൽ നിന്ന് വ്യത്യസ്തമായി കെ-4 മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓഗസ്റ്റിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത ഐഎൻഎസ് അരിഘട്ടിൽ നിന്നുള്ള കെ-4 മിസൈലിന്റെ ആദ്യ പരീക്ഷണമായിരുന്നു ഇത്. ഇന്തോ-പസഫിക് സമുദ്ര മേഖലയിലെ 750 കിലോമീറ്റർ ദൂരപരിധിയിൽ നിരീക്ഷണത്തിന് ഐഎൻഎസ് അരിഘട്ട് ഉപയോഗപ്പെടുത്തും. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാനും ഇതിന് സാധിക്കും.
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ കഴുകാറുണ്ടോ എന്ന ചോദ്യത്തിനു കൃത്യമായി മറുപടി നൽകി മന്ത്രി അശ്വിനി വൈഷ്ണവ്. കോൺഗ്രസ് എം പി കുൽദീപ് ഇൻദോറയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന ശുചിത്വ മാനദണ്ഡം പാലിക്കുന്ന കിടക്കകൾക്കായ് യാത്രക്കാർ പണം നൽകിയിട്ടും റെയിൽവേ പുതപ്പുകൾ കഴുകാറുണ്ടോ എന്നായിരുന്നു എം പി യുടെ ചോദ്യം.അതിന് യാത്രക്കാർക്ക് നൽകുന്ന പുതപ്പുകൾ മാസത്തിൽ ഒരു തവണ കഴുകുമെന്ന് മന്ത്രി മറുപടി നൽകി. ക്വിൽറ്റ് കവറായി ഒരു ബെഡ് ഷീറ്റ് അധികം ബെഡ് റോൾ കിറ്റിൽ നൽകാറുണ്ടെന്നും മന്ത്രി പറഞ്ഞു.ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഷീറ്റുകൾ ഭാരം കുറഞ്ഞതും, ഉപയോഗിക്കാനും കഴുകാനും എളുപ്പം ഉള്ളതുമാണ്.യാത്രക്കാരുടെ സുരക്ഷയും,സൗകര്യവും കണക്കിലെടുത്ത് ബി ഐ എസ് മാനദണ്ഡം അടക്കം പാലിച്ചാണ് ഇവ കഴുകുന്നത്. കഴുകിയ ബ്ലാങ്കറ്റുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വൈറ്റോ മീറ്ററുകളുമുണ്ട് – അദ്ദേഹം പറഞ്ഞു
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
