- കിൽഡെയർ വാഹനാപകടം; പരിക്കേറ്റവർക്കായി സമാഹരിച്ചത് 7 ലക്ഷം യൂറോ
- വിവിധ കൗണ്ടികളിൽ മോഷണം ; അറസ്റ്റിലായ നാല് പേരെ കോടതിയിൽ ഹാജരാക്കി
- മെൽബണിൽ ഐറിഷ് യുവതി കൊലപ്പെട്ടു ; 45 കാരൻ കസ്റ്റഡിയിൽ
- ട്രംപിന്റെ ക്ലെയറിലെ നിര്‍മ്മാണ പദ്ധതിക്ക് ഭീഷണിയായി അപൂര്‍വ്വയിനം ഒച്ചുകള്‍ ; കമ്പനിയ്ക്ക് നോട്ടീസ്
- ലിമെറിക്കിൽ മുപ്പതുകാരി കൊല്ലപ്പെട്ട കേസ് ; അന്വേഷണം പുരോഗമിക്കുന്നു
- പെരുമഴയും കൊടുങ്കാറ്റുമുണ്ടാകും ; വരുന്നത് 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ
- വർഷങ്ങൾ നീണ്ട നിയമപോരാട്ടം : ആപ്പിള്‍ അയര്‍ലൻഡിൽ അടച്ച നികുതി 17.1 ബില്യണ്‍ ഡോളർ
- ദേവൻ ടിവികെ സംസ്ഥാന അധ്യക്ഷനായേക്കും ; വിജയുമായി കൂടിക്കാഴ്ച്ച ഉടൻ
ലേഖകന്‍: Anu Nair
ലണ്ടന്‍ : ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഹിന്ദുക്കള്‍ നേരിടുന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് യുകെ പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സില്‍ ‘അടിയന്തര’ വിഷയമായി ചര്‍ച്ചചെയ്തു. . ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അടിയന്തര സമ്മേളനം വിളിക്കണമെന്ന് ലേബര്‍ പാര്‍ട്ടി എംപി ബാരി ഗാര്‍ഡിനര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ ബ്രിട്ടന്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇന്തോ-പസഫിക് മേഖലയുടെ വിദേശകാര്യ ഓഫീസ് ചുമതലയുള്ള കാതറിന്‍ വെസ്റ്റ് സഭയെ അറിയിച്ചു. കഴിഞ്ഞ മാസം ബംഗ്ലാദേശ് സന്ദര്‍ശിക്കുകയും രാജ്യത്തെ ഇടക്കാല സര്‍ക്കാരിന്റെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതായി അവര്‍ പറഞ്ഞു. വിഷയം ആദ്യം ഉന്നയിച്ച രാജ്യങ്ങളില്‍ ഒന്നാണ് യുകെയെന്നും ബംഗ്ലാദേശിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് വാക്കാലുള്ള ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഹിന്ദു ന്യൂനപക്ഷത്തിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച പാര്‍ലമെന്റ് അംഗങ്ങള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഹിന്ദു സന്യാസിമാര്‍ക്കെതിരെ നടത്തുന്ന മതപരമായ…
തിരുവനന്തപുരം: പുതിയ എംഎല്‍എമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗ് ഉപഹാരമായി നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ട്രോളി ബാഗില്‍ ഉള്ളത്. ബാഗ് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചു. ഉടന്‍ ഉപഹാരം രാഹുലിനും യു ആര്‍ പ്രദീപിനും കൈമാറും. തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയ രാഹൂല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനും നീല ട്രോളി ബാഗ് നല്‍കിയത് ഒരു ‘ട്രോള്‍’ ആണെന്ന രീതിയില്‍ ചര്‍ച്ചയാവുകയാണ്.എന്നാൽ നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്. യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെയാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു.
കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൂജാ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. കൊല്ലം ബസ് സ്റ്റാൻഡിന് സമീപത്തെ ജയകുമാർ ലോട്ടറീസ് വിറ്റ JC 325526 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കായംകുളം സബ് ഓഫീസില്‍നിന്നാണ് ലോട്ടറി ഏജന്‍സി ഉടമയായ ലയ എസ് വിജയകുമാർ ഈ ടിക്കറ്റ് വാങ്ങിയത് . 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ: JA 378749,JB 939547, JC 616613,JD 211004,JE 584418 എന്നിവയാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്.
കൊച്ചി : ഷവർമ അടക്കമുള്ള ആഹാരസാധനങ്ങൾ ഉണ്ടാക്കുന്ന തീയതിയും സമയവും പായ്ക്കറ്റുകളിൽ കർശനമായും രേഖപ്പെടുത്തണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. കാസർകോട് പ്ലസ് വൺ വിദ്യാർത്ഥി ദേവനന്ദ മരിച്ച സംഭവത്തെ തുടർന്ന് മാതാവ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ജേവൻ രാമചന്ദ്രൻ മുൻ ഉത്തരവിലെ നിർദ്ദേശം കർശനമായി നടപ്പിലാക്കണം എന്ന് അറിയിച്ചത്. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായുള്ള പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതുകൊണ്ടാണെന്ന് ചൂണ്ടികാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത് . ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകിയത് കണക്കിലെടുത്ത് കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജി നൽകിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
കൊച്ചി : ശബരിമലയിൽ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തെ വിമർശിച്ച് ഹൈക്കോടതി. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും ഇത്തരം സമരങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നും നിർദേശം നൽകി. ഡോളി സർവീസ് പ്രീപെയ്ഡ് സംവിധാനം തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ 11 മണിക്കൂർ പണി മുടക്കിയത്.തുടർന്ന്, ചർച്ച നടത്താമെന്ന ശബരിമല എഡിഎമ്മിന്റെ ഉറപ്പിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഡോളി ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപേ ദേവസ്വം ബോർഡിനെ അറിയിക്കുകയാണ് വേണ്ടതെന്നും കോടതി വിമർശിച്ചു. ആഴ്ച്ചകളും, മാസങ്ങളും വ്രതം എടുത്താണ് ചിലർ വരുന്നത്. ചിലർ കടം വാങ്ങിയും വരുന്നുണ്ട്. പ്രായമേറിയവരും , നടക്കാൻ വയ്യാത്തവരും വരുമ്പോൾ ഡോളി സർവ്വീസ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും . തീർഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
കാബൂൾ : അഫ്ഗാനിസ്ഥാനിൽ മിഡ്‌വൈഫറി, നഴ്‌സിങ് എന്നീ മേഖലകളിലെ ക്ലാസുകളിൽ പെൺകുട്ടികൾക്ക് വിലക്ക്.ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നിർദ്ദേശം നൽകികഴിഞ്ഞു. സ്ത്രീകളെ ചികിത്സിക്കാൻ പുരുഷ ഡോക്ടർമാർക്ക് അനുവാദമില്ല എന്ന കാരണത്താലാണ് ഈ മേഖലയിൽ മാത്രം സ്ത്രീകൾക്ക് ഇളവ് ലഭിച്ചിരുന്നത്. ആരോഗ്യ ഉദ്യോഗസ്ഥരും , വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും തമ്മിൽ ചേർന്ന യോഗത്തിൽ താലിബാന്റെ പരമോന്നത നേതാവാണ് ഈ നിർദേശം പുറപ്പെടുവിച്ചതെന്നാണ് സൂചന.വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയെങ്കിലും താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല . 17,000ത്തിലധികം യുവതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കൽ പരിശീലനം നടത്തിവന്നിരുന്നത്. അതേസമയം ‘ ഔദ്യോഗിക കത്ത് ഒന്നുമില്ല , സ്ത്രീകൾക്കും , പെൺകുട്ടികൾക്കും ഇനി ഈ സ്ഥാപനങ്ങളിൽ പഠിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ ഡയറക്ടർമാരെ അറിയിച്ചു. കാരണങ്ങളൊന്നും നൽകിയിട്ടില്ല ‘ എന്നാണ് ഇതിനെ പറ്റി താലിബാൻ ഉദ്യോഗസ്ഥർ പറയുന്നത്. താലിബാൻ അധികാരത്തിലേറിയ സമയം മുതൽ സ്ത്രീകൾക്കും…
ശ്രീഹരിക്കോട്ട : സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചുമറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കാനുള്ള പ്രോബ-3 ദൗത്യ പേടകം ഇന്ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും വൈകിട്ട് 4.08 നാണ് വിക്ഷേപണം. യൂറോപ്യൻ ബഹിരാകാശ ഏജൻസിയും, ഐഎസ്ആർഒയുടെ കൊമേഷ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യാ ലിമിറ്റഡ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് പേടകങ്ങളേയും വേർപെടുത്തുകയെന്ന സങ്കീർണതയും ഈ ദൗത്യത്തിനുണ്ട്. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപത്തറയിൽ നിന്നാണ് പിഎസ്എൽവി-സി59 റോക്കറ്റിൽ പ്രോബ 3 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാനാണ് ഉദ്ദേശ്യം . രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ ഒരുമിച്ച് വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം ഭാരമുള്ള ഓക്യുല്‍റ്റര്‍, 340 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍. ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ വരെ കൊറോണയെ നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്. 2001 ൽ വിക്ഷേപിച്ച പ്രോബ -1,…
സിയോൾ: കടുത്ത പ്രതിഷേധത്തെ തുടർന്ന് പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോൾ. പാർലമെന്റ് ഒന്നടങ്കം എതിർത്ത് വോട്ട് ചെയ്തതോടെയാണ് രാത്രിയിൽ പ്രഖ്യാപിച്ച പട്ടാള നിയമം പുലരും മുൻപേ പിൻവലിച്ചത്.വിന്യസിച്ച സൈനികരെ പിൻവലിക്കുമെന്നും ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും പ്രസിഡൻ്റ് അറിയിച്ചു. രാജ്യവിരുദ്ധ ഘടകങ്ങളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും, ഉത്തര കൊറിയയുടെ കമ്യൂണിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും പറഞ്ഞാണ് യൂൺ സുക് യോൾ രാത്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പട്ടാള നിയമം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത് . ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലായിരുന്നു പ്രസിഡൻ്റിൻ്റെ അപ്രതീക്ഷിത പ്രഖ്യാപനം.ഉത്തര കൊറിയയുടെ ഒത്താശയോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി രാജ്യത്ത് അനുചിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും യൂൺ സുക് യോൾ പറഞ്ഞു. ഇതിനെതിരെ ജനാധിപത്യം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് പാർലമെൻ്റ് വളഞ്ഞത്. പാർലമെൻ്റിൽ കരിനിയമത്തിനെതിരെ വോട്ടെടുപ്പും നടന്നു. 300 അംഗങ്ങളിൽ 190 പേരും നിയമത്തെ എതിർത്തു. ഇതിന് പിന്നാലെയാണ് പ്രസിഡൻ്റിൻ്റെ…
കൊച്ചി : തന്നെ ട്രെയിനിൽ കണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ ഭയന്നു പോയെന്ന് സന്ദീപ് വാര്യർ. മാധ്യമപ്രവർത്തകർക്ക് മുൻപിലായിരുന്നു സന്ദീപിന്റെ പ്രതികരണം. ‘കഴിഞ്ഞ ദിവസം രാത്രി വന്ദേഭാരത് ട്രെയിനിൽ കയറിയപ്പോൾ ഷാഫി പറമ്പിലുമൊക്കെ കൂടെ ഉണ്ടായിരുന്നു . ആ ട്രെയിനിൽ ഞാൻ മുൻപ് പ്രവർത്തിച്ച പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഉണ്ടായിരുന്നു. അത് പിന്നീടാണ് അറിഞ്ഞത് . സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ബിജെപിയുടെ പ്രവർത്തകരെ ഫോൺ ചെയ്ത് വിളിച്ചു വരുത്തിയിരിക്കുകയാണ് ‘ എന്നായിരുന്നു സന്ദീപിന്റെ പ്രസ്താവന. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഒരു പ്രസ്ഥാനത്തിൽ നിന്ന് മറ്റൊന്നില്ലേയ്ക്ക് ചാടിയ ഉടൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ എന്നാണ് ചിലർ ചോദിക്കുന്നത് . എന്തിനാണ് ഇതിനിടയിലേയ്ക്ക് പാർട്ടി പ്രവർത്തകരെ വലിച്ചിഴയ്ക്കുന്നതെന്നും കമന്റുകളുണ്ട്.
കൊല്ലം : അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. 30 പേരുണ്ടായിരുന്നു ബസിൽ. 16 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്. ചെക്പോസ്റ്റിൽ ഡ‍്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
