ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അംഗോളയിൽ. യൂറോപ്യൻ യൂണിയൻ – ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അംഗോളയിൽ എത്തിയത്. ആഫ്രിക്കൻ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി യൂറോപ്യൻ കൗൺസിലിന്റെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. യുക്രെയ്ൻ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കൗൺസിൽ യോഗം ചേരുന്നത്. അതേസമയം ജൊഹന്നസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയ്ക്ക് ശേഷം യൂറോപ്യൻ നേതാക്കൾ ലുവാണ്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസം ഇവിടെ തുടരുന്ന നേതാക്കൾ ആഫ്രിക്കൻ പ്രതിനിധികളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സുരക്ഷ, വ്യാപാരം, ഊർജ്ജം, കുടിയേറ്റം തുടങ്ങിയവ ചർച്ചാ വിഷയമാകും.

