ഹരിയാനയിലെ ഹിസാറിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകളുടെ വീഡിയോ പുറത്ത് . വീഡിയോയിൽ, മകൾ റീത്ത സഞ്ജയ് അമ്മയുടെ കാലുകളിൽ കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണിതെന്നാണ് റിപ്പോർട്ട്.
“നിങ്ങൾ എന്റെ കൈകൊണ്ട് മരിക്കും” എന്ന് മകൾ അമ്മയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം. വയോധികയുടെ മകൻ അമർ ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവിധ വകുപ്പുകൾ പ്രകാരം യുവതിയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തന്റെ അമ്മയെ സന്ദർശിക്കുമ്പോഴെല്ലാം സഹോദരി തന്റെ പേരിൽ പല ആരോപണം ഉന്നയിക്കാറുണ്ടെന്നും അമർദീപ് പറഞ്ഞു . തന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട് . റീത്തയ്ക്കും, കുടുംബത്തിനുമെതിരെ കർശന നടപടിയെടുക്കാനും വീട് ഒഴിപ്പിക്കാനും ആവശ്യപ്പെട്ടാണ് അമർദീപ് പരാതി നൽകിയിരിക്കുന്നത്.