കണ്ണൂർ: സഹതടവുകാരിയെ ആക്രമിച്ചതിന് ഭാസ്കര കാരണവർ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിനെതിരെ കേസ് . നൈജീരിയൻ തടവുകാരിയായ ജൂലിയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതിന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയ്ക്കുമെതിരെ ടൗൺ പോലീസ് കേസെടുത്തു. ഫെബ്രുവരി 24 ന് രാവിലെ 7.45 ന് കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലിൽ ജൂലി കുടിവെള്ളം എടുക്കാൻ പോകുമ്പോഴാണ് സംഭവം .
ഷബ്ന ഇവരെ അസഭ്യം പറയുകയും, പുറത്തും , നെഞ്ചിലുമായി തള്ളുകയും, ഇവർക്ക് നിസാരപരിക്കുപറ്റിയെന്നും പോലീസ് പറഞ്ഞു . ഇന്നലെ വിദേശയുവതിയുടെ മൊഴിയെടുത്താണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍നടപടികള്‍ ഉടനുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
ഷെറിനെ മോചിപ്പിക്കാനുള്ള കേരള സർക്കാരിന്റെ ശുപാർശ, തീരുമാനം അടുത്തിടെ വിവാദത്തിന് കാരണമായിരുന്നു. പത്ത് അംഗങ്ങൾ ഉൾപ്പെടുന്ന ഉപദേശക സമിതി ഷെറിനെ ‘മാതൃക തടവുകാരി’യായി അംഗീകരിച്ചുകൊണ്ട് ഏകകണ്ഠമായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു, എന്നാൽ അടുത്തിടെയുണ്ടായ ആക്രമണം ആ വിലയിരുത്തലിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.