ന്യൂഡൽഹി: ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലെ ആശങ്കയിൽ കൂപ്പുകുത്തിയ ഓഹരി വിപണികൾ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുന്നു. നിലവിൽ സ്ഥിരതയാർന്ന പ്രകടനമാണ് വിപണികൾ കാഴ്ചവെക്കുന്നത്.
നിഫ്റ്റി 51 പോയിന്റുകൾ, അഥവാ 0.22 ശതമാനം ഉയർന്ന് 23,559.30ൽ എത്തി. സെൻസെക്സ് 177 പോയിന്റുകൾ, അഥവാ 0.23 ശതമാനം ഉയർന്ന് 77,677.67ലും എത്തി. നിഫ്റ്റി ബാങ്ക് 168.50 പോയിന്റുകൾ, അഥവാ 0.34 ശതമാനം ഉയർന്ന് 49,775.70ൽ ആണ് നിലവിൽ വ്യാപാരം നടക്കുന്നത്.
ബജറ്റിലെ പ്രതീക്ഷകൾ മുൻ നിർത്തി, തുടർച്ചയായ ഇടിവിന് ശേഷം കഴിഞ്ഞ ദിവസം ഓഹരി സൂചികകൾ ഉയർന്നിരുന്നു. 258.90 പോയിന്റുകൾ അഥവാ 1.11 ശതമാനം ഉയർന്ന് 23,508.40ൽ ആയിരുന്നു നിഫ്റ്റി കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ബി എസ് ഇ സെൻസെക്സ് 740.76 പോയിന്റുകൾ അഥവാ 0.97 ശതമാനം ഉയർന്ന് 77,500.77ലുമായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.