തൃശൂര്‍: പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറിയതില് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.തൃശൂര്‍ കണ്ണാറ സ്വദേശി അര്ജുന്(23) ആണ് മരിച്ചത്.കുട്ടനല്ലൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ശേഷം സിറ്റ്ഔട്ടില്‍വച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി.
വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.യുവതിയുമായി ഒരു വർഷത്തിലേറെയായി യുവാവിന് അടുപ്പമില്ലായിരുന്നു. യുവാവ് ആത്മഹത്യ ചെയ്യുമെന്ന് മുൻപ് ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു.
Discussion about this post