കറാച്ചി: തന്റെ സമ്പത്ത് സനാതന ധർമ്മത്തിനായി സമർപ്പിക്കുന്ന വ്യക്തിയാണ് ഗൗതം അദാനിയെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ലോകമെമ്പാടുമുള്ള ശക്തികൾ ഈ മനുഷ്യനെ താഴെയിറക്കാൻ നിരന്തരം പ്രവർത്തിക്കുന്നത് ഇക്കാരണങ്ങൾ കൊണ്ടാണെന്നും കനേരിയ എക്സിൽ പറഞ്ഞു.ഇടതുപക്ഷ മാധ്യമ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിനെതിരെ നടത്തിയ ആക്രമണത്തെയും ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടുകളെയും പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.
പ്രയാഗ്രാജിൽ നടന്ന മഹാ കുംഭമേളയിൽ ഗൗതം അദാനി നടത്തിയ സേവനത്തെ ഡാനിഷ് കനേരിയ പ്രശംസിച്ചു. ഒരു പരിസ്ഥിതി വ്യവസ്ഥയെയും അവഗണിക്കാതെ സനാതന ധർമ്മത്തെ സേവിക്കുന്നതിനാണ് അദാനി തന്റെ സമ്പത്തും വിഭവങ്ങളും സമർപ്പിക്കുന്നതെന്ന് കനേരിയ പറഞ്ഞു.
ഒരു ഗുജറാത്തി ഹിന്ദു കുടുംബത്തിൽ നിന്നുള്ള ഒരാളെന്ന നിലയിൽ ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേർത്തു. കുംഭമേളയിൽ അദാനി ഗ്രൂപ്പിന്റെ മഹാപ്രസാദും ആരതി സംഗ്ര വിതരണ സേവനങ്ങളും സംബന്ധിച്ച ഗൗതം അദാനിയുടെ ട്വീറ്റ് ഉദ്ധരിച്ചായിരുന്നു കനേരിയയുടെ പോസ്റ്റ്.