മധുര : തിരുപ്പുറകുണ്ഡ്രം ക്ഷേത്രത്തിലെ ദീപസ്തംഭത്തിൽ വിളക്ക് കൊളുത്താനുള്ള സുപ്രീം കോടതി ഉത്തരവ് പോലും അംഗീകരിക്കാത്ത ടിവികെ സർക്കാരിനെതിരെ ജനരോഷം ശക്തമാകുന്നു. വിജയ് സർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹിന്ദു സംഘടനകൾ. അതേസമയം ദീപം തെളിയിക്കാത്ത വിജയ് സർക്കാരിനെ അഭിനന്ദിച്ച് കമ്യൂണിസ്റ്റ് സംഘടനകളും രംഗത്തെത്തിയിരുന്നു.
ഹിന്ദു വിശ്വാസികളുടെ വികാരങ്ങൾ ചവിട്ടിയരച്ച സർക്കാരിനെതിരെ നിയമപരമായ വഴികൾ തേടുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. തമിഴ്നാട് ജില്ലാ മജിസ്ട്രേറ്റും സുപ്രീം കോടതി വിധി അട്ടിമറിക്കാൻ വിജയ് സർക്കാരിനൊപ്പം നിന്നുവെന്ന് സന്തോഷ് ചൂണ്ടിക്കാട്ടി. ജില്ലാ മജിസ്ട്രേട്ടാണ് സുപ്രീം കോടതി വിധി അട്ടിമറിച്ച് ഉച്ചിപ്പിള്ളയാർ കോവിലിൽ വിളക്ക് തെളിയിക്കാനുള്ള നിർദേശം നൽകിയത്.
ചില സഖ്യകക്ഷികളെയും, ന്യൂനപക്ഷങ്ങളെയും പ്രീണിപ്പിക്കാനായിരുന്നു വിജയുടെ ശ്രമം . അതിനായി ദശലക്ഷകണക്കിന് ഹിന്ദുക്കളുടെ വിശ്വാസങ്ങളാണ് സർക്കാർ തകർത്തതെന്നും ബി.എൽ. സന്തോഷ് പറഞ്ഞു. തമിഴ്നാട്ടിലെ പല പ്രദേശങ്ങളിലും പ്രതിഷേധങ്ങളും , സമരങ്ങളും നടക്കുകയാണ്. പ്രതിഷേധക്കാരെ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുക്കുകയാണ് .
രാമനാഥപുരത്ത് സർക്കാരിനെതിരെ ഹിന്ദു മുന്നണി അംഗങ്ങൾ റോഡ് ഉപരോധിക്കുകയും ചെയ്തു.

