ഡബ്ലിൻ: നിയമലംഘനം തുടരുന്ന പശ്ചാത്തലത്തിൽ ലേണർ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഗാർഡ. കാർ പിടിച്ചെടുക്കുന്നതുൾപ്പെടെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്തിടെ സൂപ്പർവിഷൻ ഇല്ലാതെ വാഹനം ഓടിക്കുന്ന ലേണർ ഡ്രൈവർമാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിലവിൽ നിയമലംകരിൽ നിന്നും പിഴയാണ് പോലീസ് ഈടാക്കുന്നത്. എന്നാൽ ഇനി മുതൽ ഇതിന് പുറമേ കാർ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ മീത്ത് കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ സൂപ്പർവിഷൻ ഇല്ലാതെ വാഹനമോടിച്ച നിരവധി ലേണർ ഡ്രൈവർമാരെ പോലീസ് പിടികൂടിയിരുന്നു. അയർലൻഡിൽ ലേണർ ഡ്രൈവർമാർക്ക് വാഹനം ഒടിക്കണമെങ്കിൽ ഫുൾ ഡ്രൈവിംഗ് ലൈസൻസുള്ള ഡ്രൈവറുടെ മേൽനോട്ടം ആവശ്യമാണ്.

