ഡബ്ലിൻ : ഡബ്ലിൻ കൗണ്ടിയിലെ കില്ലിനി ബീച്ചിൽ മുങ്ങി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു . 27 കാരി സാറാ മക്കാലം ഓർ ആണ് മരിച്ചത് . ആഗസ്റ്റിലാണ് സാറ യുകെയിൽ നിന്ന് ബന്ധുക്കൾക്കൊപ്പം താമസിക്കാനായി അയർലൻഡിലേയ്ക്ക് എത്തിയത്.
ബീച്ചിൽ തിരയിൽപ്പെട്ട സാറയെ അടിയന്തിര രക്ഷാപ്രവർത്തകരും,കോസ്റ്റ് ഗാർഡും ചേർന്നാണ് കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . ഈ ആഴ്ച്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് സാറയുടെ വേർപാട് .
Discussion about this post

