ബെൽഫാസ്റ്റ്: വലതുപക്ഷ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ വിട്ടയച്ചു. നാല് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. നാല് പേർക്കെതിരെയും കുറ്റം ചുമത്തിയിട്ടില്ല. ഇവരുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ബംഗോർ, ബെൽഫാസ്റഅറ്, തെക്കൻ ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് നാല് പേരെയും പോലീസ് പിടികൂടിയത്. 35 വയസ്സുള്ള രണ്ട് പുരുഷന്മാരും 34 വയസ്സുള്ള മറ്റൊരു വ്യക്തിയും 33 വയസ്സുള്ള യുവാവുമാണ് അറസ്റ്റിലായത്. ഇവരെ തീവ്രവാദ നിയമ പ്രകാരം ആയിരുന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നാല് പേരെയും ചോദ്യം ചെയ്യുന്നതിനായി മസ്ഗ്രേവ് സീരിയസ് ക്രൈം സ്യൂട്ടിലായിരുന്നു പാർപ്പിച്ചിരുന്നത്.

